ETV Bharat / entertainment

മോഹന്‍ലാലിന് പകരം അജയ് ദേവ്ഗൺ ; ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് തീയതി പുറത്ത് - അജയ് ദേവ്ഗൺ ദൃശ്യം 2 ഹിന്ദി റീമേക്ക്

അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 18ന് തിയേറ്ററുകളിലൂടെയാണ് റിലീസ് ആവുക

drishyam 2 release date  when is drishyam 2 releasing  drishyam 2 latest news  drishyam sequel release date  ajay devgn drishyam 2 release date  ajay devgn upcoming films  അജയ് ദേവ്ഗൺ ദൃശ്യം 2 ഹിന്ദി റീമേക്ക്  ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് തീയതി
മോഹന്‍ലാലിന് പകരം അജയ് ദേവ്ഗൺ; ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് തീയതി പുറത്ത്
author img

By

Published : Jun 21, 2022, 3:02 PM IST

മലയാളത്തില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. കൊവിഡ്‌ സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2 പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ദൃശ്യം ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ആരാധകര്‍ ഏറ്റെടുത്തു.

ദൃശ്യം 2വും വന്‍ വിജയമായതോടെ ചിത്രം അന്യഭാഷകളിലേയ്‌ക്കും റീമേക്ക് ചെയ്യുകയാണ്. ദൃശ്യം 2 ഹിന്ദി റീമേക്കിന്‍റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 18ന് തിയേറ്ററുകളിലൂടെയാണ് റിലീസ് ആവുക.

മലയാളത്തിലെ മോഹൻലാലിന്‍റെ കഥാപാത്രം അജയ് ദേവ്ഗൺ ആണ് ഹിന്ദിയിൽ അവതരിപ്പിക്കുക. വിജയ് സാൽഗോവങ്കർ എന്നതാണ് അജയ് ദേവ്ഗണിന്‍റെ പേര്. ചിത്രത്തിൽ അക്ഷയ് ഖന്ന, തബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ശ്രിയ ശരൺ, രജത് കപൂർ, ഇഷിത ദത്ത എന്നിവരും ചിത്രത്തിലുണ്ട്‌. ഹൈദരാബാദിൽ നടക്കുന്ന ചിത്രീകരണം ഉടൻ പൂർത്തിയാകും. വയാകോം18 സ്റ്റുഡിയോസ്, ടി-സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ഭൂഷൺ കുമാർ, കുമാർ മങ്ങാട്ട് പഥക്, അഭിഷേക് പതക്, കൃഷൻ കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. അന്തരിച്ച, ചലച്ചിത്രകാരൻ നിഷികാന്ത് കാമത്താണ് ഹിന്ദി ദൃശ്യത്തിന്‍റെ ആദ്യഭാഗം സംവിധാനം ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.