മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്‌ഗണ്‍ സംവിധാനം ചെയ്‌ത് നിര്‍മിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'റൺവേ 34'. അമിതാബ് ബച്ചനുപുറമെ താരവും പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമ ഏപ്രില്‍ 29 ന് തിയേറ്ററുകളിലെത്തും. ഇതിനിടെ, പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
-
Proudly announcing my next venture Bholaa, releasing on March 30th, 2023.@ADFFilms @TSeries @RelianceEnt @DreamWarriorpic #DharmendraSharma #Tabu pic.twitter.com/pcghLwHwdm
— Ajay Devgn (@ajaydevgn) April 19, 2022 " class="align-text-top noRightClick twitterSection" data="
">Proudly announcing my next venture Bholaa, releasing on March 30th, 2023.@ADFFilms @TSeries @RelianceEnt @DreamWarriorpic #DharmendraSharma #Tabu pic.twitter.com/pcghLwHwdm
— Ajay Devgn (@ajaydevgn) April 19, 2022Proudly announcing my next venture Bholaa, releasing on March 30th, 2023.@ADFFilms @TSeries @RelianceEnt @DreamWarriorpic #DharmendraSharma #Tabu pic.twitter.com/pcghLwHwdm
— Ajay Devgn (@ajaydevgn) April 19, 2022
തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്, 'ഭോല' ചിത്രീകരണത്തിനൊരുങ്ങുന്ന വിവരം അജയ് ദേവ്‌ഗണ്‍ തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് അറിയിച്ചത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന സിനിമ, ധര്‍മേന്ദ്ര ശര്‍മയാണ് സംവിധാനം ചെയ്യുന്നത്. 2023 മാര്‍ച്ച് 30 നാണ് 'ഭോല' തിയേറ്ററുകളിലെത്തുക. ചിത്രത്തിൽ തബുവാണ് നായിക.
"ഞാനും തബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് സൂപ്പർ ഹിറ്റ് 'കൈതി'യുടെ ഔദ്യോഗിക റീമേക്ക് ആയ 'ഭോല' 2023 മാർച്ച് 30 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ഇക്കാര്യം നിങ്ങള്‍ ഏവരുമായും പങ്കിടുന്നതിൽ സന്തോഷമുണ്ട്. ധർമേന്ദ്ര ശർമയാണ് ഈ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്യുന്നത്''. താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.