Mamta Mohandas has been diagnosed: അര്‍ബുധത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെ നടന്നു കയറിയ ആളാണ് നടി മംമ്‌ത മോഹന്‍ദാസ്. കാന്‍സര്‍ രോഗത്തോട് ആത്മവിശ്വാസത്തോടെ പൊരുതിയും പ്രതിസന്ധിയെ സധൈര്യം നേരിട്ടതുമെല്ലാം മംമ്‌ത പലകുറി പ്രേക്ഷകരോട് പങ്കുവച്ചിട്ടുണ്ട്. തന്‍റെ ഇരുപതുകളില്‍ ഒരു പുഞ്ചിരിയോടെയാണ് മംമ്‌ത കാന്‍സറിനെ നേരിട്ടത്.
Mamta Mohandas Instagram Post: ഈ രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന അനേകം പേരുടെ ആത്മവിശ്വാസം ഉയര്‍ത്തിയ വ്യക്തി കൂടിയാണ് മംമ്‌ത മോഹന്‍ദാസ്. ഇപ്പോഴിതാ മറ്റൊരു പ്രതിസന്ധി നേരിടുകയാണ് മംമ്‌ത. ഇക്കാര്യം പ്രേക്ഷകരോട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കുകയാണ് താരം.
Mamta Mohandas shares no make up selfies: തനിക്ക് ഓട്ടോ ഇമ്യൂണല്‍ ഡിസീസ് ആണെന്നാണ് മംമ്‌തയുടെ വെളിപ്പെടുത്തല്‍. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. ഇന്‍സ്‌റ്റഗ്രാമിലൂടെ തന്‍റെ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് മംമ്‌ത തന്‍റെ ആരോഗ്യാവസ്ഥ പങ്കുവച്ചത്. സെല്‍ഫികളില്‍ മേക്കപ്പ് ഇല്ല എന്നതും ശ്രദ്ധേയമാണ്.
Mamta Mohandas reveals her health issue: സൂര്യനോട് സംസാരിക്കുന്ന പോലെയാണ് താരം അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. 'പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു... എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു... മൂടല്‍ മഞ്ഞിലൂടെ നിന്‍റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ... നിന്‍റെ അനുഗ്രഹത്താല്‍ ഇന്നു മുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും' -മംമ്‌ത കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
വിറ്റിലിഗോ, ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ്, നോ മേക്കപ്പ്, ഇംപെര്‍ഫക്ഷന്‍, നോ ഫില്‍റ്റര്‍, സണ്‍ഡെ, സ്‌പോട്ട് ലൈറ്റ്, കളര്‍, എമ്പ്രെയിസ് ദി ജേര്‍ണി, ഹീലിംഗ്, ഹീല്‍യുവര്‍സെല്‍ഫ് എന്നീ ഹാഷ്‌ടാഗുകള്‍ക്കൊപ്പമാണ് മംമ്‌ത പോസ്‌റ്റ് പങ്കുവച്ചത്.
Comments on Mamta Mohandas post: പോസ്‌റ്റിന് പിന്നാലെ നിരവധി പേരാണ് മംമ്‌തയ്‌ക്ക് ആശ്വാസ വാക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എത്രയും വേഗം രോഗത്തില്‍ നിന്നും താരം മുക്‌തി നേടുമെന്നും, ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളെയും ഇനിയും നേരിടണമെന്നുമാണ് ആരാധകര്‍ കമന്‍റുകള്‍ ചെയ്‌തിരിക്കുന്നത്.
Also Read: 'അന്ന് 21 വയസ്, 52 സര്‍ജറികള്‍'; സഹോദരി ആസിഡ് ആക്രമണത്തിന് ഇരയായതിനെക്കുറിച്ച് കങ്കണ