ETV Bharat / entertainment

'കുരു പൊട്ടുന്ന മേലാളന്മാർ സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും',...നിഖിലയെ പിന്തുണച്ച് മാലാ പാര്‍വതി - നിഖില വിമലിനെ പിന്തുണച്ച് മാലാ പാര്‍വതി

നിഖില വിമലിന്‍റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ആദ്യമായാണ് സിനിമാ മേഖലയില്‍ നിന്നും ഒരാള്‍ നടിയെ പിന്തുണച്ച് എത്തിയത്. നിഖിലയെ പോലെ തന്നെ മുന്‍പ് സൈബര്‍ ആക്രമണം നേരിട്ട നടിയാണ് മാലാ പാര്‍വതി.

nikhila vimal mala parvathi  mala parvathi support nikhila vimal  nikhila vimal statement cow slaughter  nikhila vimal latest news  നിഖില വിമല്‍ മാലാ പാര്‍വതി  നിഖില വിമലിനെ പിന്തുണച്ച് മാലാ പാര്‍വതി  മാലാ പാര്‍വതി
'കുരു പൊട്ടുന്ന മേലാളന്മാർ സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും', ലേശം പോലും വിഷമിക്കണ്ട...നിഖിലയെ പിന്തുണച്ച് മാലാ പാര്‍വതി
author img

By

Published : May 15, 2022, 6:07 PM IST

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം പ്രത്യേക പരിഗണന വേണ്ടെന്ന നടി നിഖില വിമലിന്‍റെ പ്രസ്‌താവന വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്‍റെ പുതിയ സിനിമയുടെ പ്രചരണാര്‍ഥം നടന്ന അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.

nikhila vimal mala parvathi  mala parvathi support nikhila vimal  nikhila vimal statement cow slaughter  nikhila vimal latest news  നിഖില വിമല്‍ മാലാ പാര്‍വതി  നിഖില വിമലിനെ പിന്തുണച്ച് മാലാ പാര്‍വതി  മാലാ പാര്‍വതി
നിഖില വിമലിനെ പിന്തുണച്ച് മാലാ പാര്‍വതിയുടെതായി വന്ന എഫ്ബി പോസ്‌റ്റ്

മൃഗസംരക്ഷണമെങ്കില്‍ ഒരു മൃഗത്തെയും കൊല്ലാതിരിക്കണം എന്നും പശുവിന് മാത്രം പ്രത്യേക പരിഗണന വേണ്ടെന്നുമാണ് നടി പ്രതികരിച്ചത്. താന്‍ എല്ലാത്തിനെയും കഴിക്കുമെന്നും അഭിമുഖത്തില്‍ നടി വ്യക്‌തമാക്കിയിരുന്നു. പ്രസ്‌താവനയ്ക്ക് പിന്നാലെ നിഖിലയ്‌ക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം രൂക്ഷമാവുകയാണ്.

നടിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ക്ക് താഴെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി എത്തുന്നത്. 'നീ ഹിന്ദുവിന് അപമാനമാണെന്നും ഹിന്ദുവിന്‍റെ വില കളഞ്ഞു എന്നുമാണ്' നിഖിലയെ വിമര്‍ശിച്ച് ഒരാള്‍ കുറിച്ചത്. 'അപ്പോള്‍ പശുവിന്‍റെ പാല് മാത്രം കുടിച്ചാല്‍ പോരാ, പട്ടിയുടെയും പൂച്ചയുടെയും ഒകെ പാല്‍ കറന്ന് കുടിക്കണം'.

'പട്ടിയെ വേണമെങ്കിലും കഴിച്ചോ. നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ' എന്നിങ്ങനെയാണ് നടിയുടെ പേജിന് താഴെ വരുന്ന മറ്റു കമന്‍റുകള്‍. വിമര്‍ശനങ്ങള്‍ക്ക് പുറമെ നിഖില വിമലിന്‍റെ പ്രസ്‌താവനയെ പിന്തുണച്ച് മറ്റുചിലരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

നടിക്കെതിരെയുളള സൈബര്‍ ആക്രമണത്തിന് പിന്നാലെ നിഖിലയെ പിന്തുണച്ച് മാലാ പാര്‍വതി രംഗത്ത് എത്തിയിരിക്കുകയാണ്. മാലാ പാര്‍വതിയുടെ വാക്കുകളിലേക്ക്: പ്രിയപ്പെട്ട നിഖില, നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു.

"എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്". ഇതിന് പോലും കുരു പൊട്ടുന്ന മേലാളന്മാർ സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം.

അശ്ലീലം പറയുന്നവര് എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്. എന്ന് സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ, നിഖില വിമലിനെ പിന്തുണച്ച് മാലാ പാര്‍വതി കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.