ETV Bharat / entertainment

'മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു, ഇനി ഒപ്പം അഭിനയിക്കില്ല' ; മൻസൂർ അലി ഖാനെതിരെ ആഞ്ഞടിച്ച് തൃഷ - മൻസൂർ അലി ഖാൻ തൃഷയ്‌ക്കെതിരെ മോശം പരാമർശം

Mansoor Ali Khan's Controversial remark against Trisha : അടുത്തിടെ 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു മൻസൂർ അലി ഖാൻ തൃഷയ്‌ക്കെതിരെ മോശം പരാമർശം നടത്തിയത്

Trisha against Mansoor Ali Khan  Trisha lashed out at Mansoor Ali Khan  Mansoor Ali Khan about leo movie  Mansoor Ali Khan about trisha  Mansoor Ali Khan Trisha controversy  Mansoor Ali Khan Controversial remark  Mansoor Ali Khan Controversial remark  Mansoor Ali Khan remark against Trisha  മൻസൂർ അലി ഖാൻ തൃഷയ്‌ക്കെതിരെ മോശം പരാമർശം  തൃഷയ്‌ക്കെതിരെ മോശം പരാമർശം നടത്തി മൻസൂർ അലി ഖാൻ
Trisha against Mansoor Ali Khan
author img

By ETV Bharat Kerala Team

Published : Nov 19, 2023, 2:06 PM IST

Updated : Nov 19, 2023, 3:55 PM IST

നിക്കെതിരെ നടൻ മന്‍സൂര്‍ അലി ഖാൻ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ (Trisha lashed out at Mansoor Ali Khan). മൻസൂറിന്‍റെ നീചവും വെറുപ്പുളവാക്കുന്നതുമായ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്ന് തൃഷ പറഞ്ഞു. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. മന്‍സൂര്‍ അലി ഖാൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും താരം കുറിച്ചു.

'മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അതിനെ ശക്തമായി അപലപിക്കുകയാണ്. അശ്ലീലം, അനാദരവ്, സ്‌ത്രീവിരുദ്ധത, വെറുപ്പുളവാക്കൽ എന്നിവ നിറഞ്ഞതാണ് അയാളുടെ വാക്കുകൾ. അയാളെപ്പോലെ ഒരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്.

എന്‍റെ സിനിമാജീവിതത്തില്‍ ഇനി അത് ഒരിക്കലും സംഭവിക്കില്ലെന്നും ഞാൻ ഉറപ്പാക്കും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു'- തൃഷ ട്വീറ്റ് ചെയ്‌തു. ലിയോ സിനിമയുമായി ബന്ധപ്പെട്ട് ഏതാനും നാളുകൾക്ക് മുൻപ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു തൃഷയ്‌ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത് (Mansoor Ali Khan Controversial remark against Trisha).

  • A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…

    — Trish (@trishtrashers) November 18, 2023 " class="align-text-top noRightClick twitterSection" data=" ">

ചിത്രത്തിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു ഇയാളുടെ പരാമർശം. മുൻപ് സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്‌ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലെന്നും മൻസൂർ പറഞ്ഞിരുന്നു. ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നും മൻസൂർ പറയുന്നത് വീഡിയോയിലുണ്ട്. വിജയ്‌ക്കൊപ്പം തൃഷയും പ്രധാന വേഷത്തിൽ എത്തിയ 'ലിയോ'യിൽ മൻസൂർ അലി ഖാൻ വേഷമിട്ടിരുന്നു.

അതേസമയം മന്‍സൂര്‍ അലി ഖാന്‍ അതിരൂക്ഷ വിമർശനങ്ങളാണ് നേരിടുന്നത്. നിരവധിപേരാണ് നടനെതിരെ രംഗത്ത് വരുന്നത്. ഗായിക ചിന്മയി, നിർമാതാവ് അർച്ചന തുടങ്ങി സിനിമാരംഗത്തുള്ളവർ നടനെതിരെ ഇതിനോടകം ശബ്‌ദം ഉയർത്തിക്കഴിഞ്ഞു. സംഭവത്തിൽ മൻസൂർ അലിഖാനെ ജയിലിൽ അടയ്ക്ക‌ണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളിൽ ശക്തമാണ്.

നീണ്ട ഇടവേളയ്‌ക്ക് ശേഷം തൃഷയും വിജയും ഒന്നിച്ച സിനിമയായിരുന്നു ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന് ഇന്നോളം കാണാത്ത വരവേൽപ്പാണ് ആരാധകര്‍ ഒരുക്കിയത്. ബോക്‌സോഫിസ് കലക്ഷനുകളില്‍ പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് ചിത്രം മുന്നേറുകയാണ്.

READ ALSO: 'അത്യന്തം ഭയാനകം, ശരിക്കും വേദനിക്കുന്നു'; ഫേക്ക് വീഡിയോയിൽ പ്രതികരണവുമായി രശ്‌മിക മന്ദാന

മണിരത്‌നം സംവിധാനം ചെയ്‌ത 'പൊന്നിയിന്‍ സെല്‍വന്‍' ആണ് 'ലിയോ'യ്‌ക്ക് മുന്‍പ് തൃഷ അഭിനയിച്ച സിനിമ. അടുത്തിടെ നടിയുടേതായി 'ദി റോഡ്' എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാൽ - ജീത്തു ജോസഫ് ചിത്രം 'റാം', കമല്‍ഹാസന്‍റെ 'തഗ് ലൈഫ്', അജിത്തിന്‍റെ 'വിടാമുയര്‍ച്ചി' തുടങ്ങിയവയാണ് തൃഷയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകൾ.

Last Updated : Nov 19, 2023, 3:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.