Rahman daughter blessed with a baby: മുത്തച്ഛനായി നടന്‍ റഹ്മാന്‍. മകള്‍ റുഷ്‌ദ റഹ്മാന് ആണ്‍ കുഞ്ഞ് പിറന്നു. റുഷ്‌ദയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഭര്‍ത്താവ് അല്‍ത്താഫിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റുഷ്‌ദ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റിട്ടത്.
'ഞങ്ങള്‍ക്ക് സുന്ദരനായ ഒരു ആണ്‍ കുഞ്ഞ് പിറന്നു. ദൈവത്തിന്‍റെ കൃപയാല്‍ തങ്ങള്‍ സുഖമായിരിക്കുന്നു' - റുഷ്‌ദ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. ശ്വേത മേനോന്‍, ഖദീജ റഹ്മാന്‍ അടക്കമുള്ളവര്‍ റുഷ്‌ദയ്‌ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
Rushda Rahman wedding: കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള റുഷ്‌ദയുടെ വിവാഹം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒട്ടുമിക്ക തെന്നിന്ത്യന്‍ സിനിമ താരങ്ങളും വിവാഹത്തിനെത്തി. മോഹന്‍ലാല്‍, വിക്രം, പ്രഭു, ശരത് കുമാര്‍, ജാക്കി ഷറഫ്, മണിരത്‌നം, ശോഭന, മേനക, സുഹാസിനി, ലിസി, രാധിക ശരത് തുടങ്ങി നിരവധി താരങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
റഹ്മാന് ഒരു മകള്‍ കൂടിയുണ്ട്. ഇളയ മകള്‍ അലീഷ. സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍റെ ഭാര്യ സൈറ ബാനുവിന്‍റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്‍റെ ഭാര്യ.