ETV Bharat / entertainment

Actor Madhu Birthday: 'നിണമണിഞ്ഞ കാൽപ്പാടുകളി'ലൂടെ 'ഇതാ ഇവിടെ വരെ'; മഹാനടന് ഇന്ന് തൊണ്ണൂറാം പിറന്നാൾ

90th Birthday of Madhu: മലയാളത്തിന്‍റെ ഇതിഹാസതാരം ഇന്ന് നവതിയുടെ നിറവിൽ. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി ഭാവാഭിനയത്തിന്‍റെ ചക്രവർത്തിയായ മധു.

Actor Madhu Birthday  Actor Madhu cinema  madhu films  Madhu  Madhu Birthday  മധു ബർത്ത്ഡേ  മധു ജന്മദിനം  മധു സിനിമകൾ  മധു അഭിനയിച്ച ചിത്രങ്ങൾ  മധു സംവിധാനം  നിർമാതാവ് മധു  90th Birthday of Madhu
Actor Madhu Birthday
author img

By ETV Bharat Kerala Team

Published : Sep 23, 2023, 9:22 AM IST

'കറുത്തമ്മാ... എന്നെ വിട്ടിട്ട് പോകാൻ കറുത്തമ്മയ്‌ക്ക് സാധിക്കുമോ കറുത്തമ്മേ... കറുത്തമ്മ പോയാൽ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും...' പ്രണയിനിയെ നഷ്‌ടപ്പെടുമെന്നുറപ്പാകുമ്പോൾ പരീക്കുട്ടി വിരഹത്തോടെ പറയുകയാണ്.. മധു എന്ന നടനെ കുറിച്ച് പറയുമ്പോൾ മലയാളികളുടെ ഉള്ളിലേക്ക് ആദ്യം ഓടിയെത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് ചെമ്മീൻ എന്ന ചിത്രത്തിലെ കൊച്ചുമുതലാളിയായ പരീക്കുട്ടി.

മാധവൻ നായർ എന്ന വ്യക്തി മധുവായത് മലയാള സിനിമയുടെ വളർച്ചൊക്കപ്പമാണ്. മലയാള സിനിമ എന്നാൽ സത്യനും നസീറുമായിരുന്ന കാലത്ത് അതേ മേഖലയിൽ തന്‍റേതായ സ്ഥാനം വളർത്തിയെടുത്ത് പ്രേക്ഷക ഹൃദയങ്ങളിലേക്ക് വളരെ വേഗം നടന്നുകയറിയ അത്ഭുത പ്രതിഭ. മലയാള സിനിമയുടെ കാരണവർ... (Actor Madhu Birthday)

കാലത്തിന്‍റെ തിരശ്ശീലയിൽ ചാർത്തിയ കയ്യൊപ്പുകൾ: മധുവിന്‍റെ അരങ്ങേറ്റം ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിലൂടെയായിരുന്നു. രാമു കാര്യാട്ടിന്‍റെ മൂടുപടം ആയിരുന്നു മധു ആദ്യം അഭിനയിച്ച മലയാള ചിത്രം. എന്നാൽ ആദ്യം പുറത്തിറങ്ങിയ മലയാള സിനിമ നിണമണിഞ്ഞ കാൽപ്പാടുകൾ ആണ്. കാലം മധുവിനായി കരുതിവച്ച കഥാപാത്രം എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ചിത്രത്തിലെ താരത്തിന്‍റെ പ്രകടനം. പ്രേംനസീറിന്‍റെ നായക കഥാപാത്രത്തിനൊപ്പം നിൽക്കുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ മധുവിന്‍റേത്. സത്യന് വേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു അത്. എന്നാൽ, നടന വൈഭവം കൊണ്ട് മധു ഞെട്ടിച്ചുകളഞ്ഞു.

അവിടുന്നിങ്ങോട്ട് ഭാർഗവീനിലയം, ചെമ്മീൻ, ചുക്ക്, നുരയും പതയും, ഗന്ധർവ ക്ഷേത്രം, മുറപ്പെണ്ണ്, കടൽ, തുലാഭാരം, ഓളവും തീരവും, നാടൻപ്രേമം, സ്വയംവരം, ഏണിപ്പടികൾ, കള്ളിച്ചെല്ലമ്മ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ.. 300ലേറെ കഥാപാത്രങ്ങൾ.. മലയാള സിനിമ നമുക്ക് നൽകിയ സൗഭാഗ്യമായി മധു എന്ന കലാകാരൻ.. മലയാളികള്‍ നെഞ്ചേറ്റിയ സാഹിത്യകൃതികള്‍ സിനിമയായപ്പോള്‍ അതിലെ കഥാപാത്രങ്ങൾക്ക് അദ്ദേഹം ഉയിരേകി.

മലയാള സിനിമയുടെ കാമുകൻ: 'മാനസമൈനേ വരൂ..' കാമുകിയെ കടപ്പുറത്ത് തേടിയലഞ്ഞ പരീക്കുട്ടിയായും ആഭിജാത്യം എന്ന ചിത്രത്തിലെ 'രാസലീലക്ക് വൈകിയതെന്തു നീ രാജീവലോചനേ രാധികേ' എന്ന് പ്രണയപൂർവം മൂളുന്ന ശ്രീകൃഷ്‌ണനായും മധു തിളങ്ങി. 'മാണിക്യവീണയുമായെൻ മനസിന്‍റെ താമരപ്പൂവിലുണർന്നവളെ', 'സുറുമയെഴുതിയ മിഴികളെ...', 'ഓമലാളെ കണ്ടു ഞാൻ..', 'അനുരാഗഗാനം പോലെ..', 'തൊട്ടു.. തൊട്ടില്ല..', 'മംഗളം നേരുന്നു ഞാൻ..' എന്നിങ്ങനെ പ്രണയത്തോടെയും വിരഹത്തോടെയും പാടി വെള്ളിത്തിരയിലെ കാമുകനാകുകയായിരുന്നു അദ്ദേഹം.

അഭിനയത്തോടൊപ്പം സംവിധാനത്തിലും നിർമാണത്തിലുമൊക്കെ അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചു. നാടകത്തിൽ സജീവമാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും കാലം മധുവിനായി കാത്തുവച്ചത് സിനിമയായിരുന്നു. നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി ജോലി ചെയ്‌തിരുന്ന മധു ജോലി രാജിവച്ച് നാഷണൽ സ്‍കൂൾ ഒഫ് ഡ്രാമയിൽ അഭിനയം പഠിക്കാൻ പോയി. 1959ൽ അവിടുത്തെ ആദ്യ ബാച്ച്. അഭിനയം പഠിക്കാനെത്തിയ ആ ബാച്ചിലെ ഏക മലയാളിയായിരുന്നു അദ്ദേഹം.

പിന്നീട് വെള്ളിത്തിരയിലേക്ക് കടന്നുവന്നു. അദ്ദേഹത്തിലെ ആവർത്തനമില്ലാത്ത ഭാവതീക്ഷ്‌ണതകൾ കണ്ട് സിനിമാക്കാർ അമ്പരന്നു. ഒരു പുതുമുഖ നടൻ ആഗ്രഹിച്ചതിലും അപ്പുറത്തുള്ള അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. നേട്ടങ്ങളും കോട്ടങ്ങളുമൊക്കെയായി മലയാള സിനിമയിലെ അഭിനയ യാത്ര. മലയാള സിനിമയുടെ ശൈശവം മുതല്‍ ഒപ്പം സഞ്ചരിക്കുന്ന നടന്‍... തലമുറകൾ മാറിമറിഞ്ഞെങ്കിലും മലയാള സിനിമയ്‌ക്ക് ഇന്നും പ്രിയങ്കരനായും ഗുരുവായും മധു യാത്ര തുടരുന്നു..

അഞ്ചു തലമുറകളെ കൂട്ടിയിണക്കിയ ആര്‍ദ്രതയും വിനയവും അടയാളമാക്കിയ മധു എന്ന പേര് മലയാള സിനിമ രംഗത്ത് സുവര്‍ണലിപികളില്‍ ആലേഖനം ചെയ്‌തിരിക്കുന്നു. വെള്ളിത്തിരയിലെ അനശ്വര പ്രതിഭാസത്തിന് ഇന്ന് നവതിയുടെ നിറവ്. (90th Birthday of Madhu)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.