ETV Bharat / entertainment

നടന്‍ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; അപകടം പരിപാടി കഴിഞ്ഞ് മടങ്ങവെ - car accident

വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെ ആയിരുന്നു അപകടം. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.

നടന്‍ കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടു  നടന്‍ കൊല്ലം സുധി മരണപ്പെട്ടു  കൊല്ലം സുധി മരണപ്പെട്ടു  കൊല്ലം സുധി  Actor Kollam Sudhi died in a car accident  Actor Kollam Sudhi  Actor Kollam Sudhi died  Kollam Sudhi  car accident  accident
നടന്‍ കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടു
author img

By

Published : Jun 5, 2023, 7:56 AM IST

Updated : Jun 5, 2023, 10:37 AM IST

നടനും മിമിക്രി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: കയ്‌പമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ നടനും മിമിക്രി താരവുമായ കൊല്ലം സുധി മരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ കയ്‌പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറില്‍ ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്‌ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി മിനി സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെയാണ് സുധി സിനിമാരംഗത്ത് എത്തുന്നത്. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്‍റര്‍ നാഷണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്‍റെ നാഥന്‍, എസ്‌കേപ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.

ആ ചിരി മാഞ്ഞു, കൊല്ലം സുധിയുടെ മരണത്തില്‍ ഞെട്ടലില്‍ കലാകേരളം: തൃശൂർ കയ്‌പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധി മലയാള മിമിക്രി, ടെലിവിഷൻ വേദികളിലെ സ്ഥിരം സാന്നിധ്യം. 16-ാം വയസില്‍ കല രംഗത്ത് എത്തിയ കൊല്ലം സുധി മിമിക്രി വേദികളിലൂടെയാണ് മലയാളിയുടെ പ്രിയ താരമായത്. പിന്നീട് ടെലിവിഷൻ കോമഡി റിയാലിറ്റി ഷോകളിലൂടെ കേരളത്തിലും വിദേശ മലയാളികൾക്കും കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായി. 2015 മുതല്‍ സിനിമകളിലും കൊല്ലം സുധി സജീവമാണ്.

കോഴിക്കോട് വടകരയില്‍ സ്വകാര്യ ചാനലിന്‍റെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങവേയാണ് ഇന്ന് പുലർച്ചെ നാലരയോടെ അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. കാറിന്‍റെ മുൻ സീറ്റിലാണ് സുധി ഇരുന്നത്. അപകടത്തില്‍ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് സുധിയെയും മറ്റുള്ളവരെയും പുറത്തെടുത്തത്. തലയ്ക്കേറ്റ മുറിവാണ് സുധിയുടെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലം സുധിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

സ്ഥിരം അപകട മേഖല: ദേശീയ പാത 66ല്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ കയ്‌പമംഗലം സ്ഥിരം അപകട മേഖല. ഒരാഴ്‌ച മുൻപ് ലോറിക്ക് പിന്നില്‍ ടാങ്കർ ലോറിയിടിച്ച് ഒരാൾ മരിച്ചിരുന്നു. ഡ്രൈവർമാരുടെ കാഴ്‌ച മറയ്ക്കുന്ന വളവാണ് ഇവിടെ സ്ഥിരം അപകട കാരണം.

Last Updated : Jun 5, 2023, 10:37 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.