ETV Bharat / entertainment

'ഞാൻ എന്നെയൊരു ഭാഗ്യവാനായാണ് കാണുന്നത്, അവളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു' മുൻ ഭാര്യ കല്ലിറോയെ കുറിച്ച് ഗുൽഷൻ ദേവയ്യ - 8എഎം മെട്രോ

ബോളിവുഡ് താരം ഗുൽഷൻ ദേവയ്യ തന്‍റെ ഏറ്റവും പുതിയ ചിത്രമായ 8എഎം മെട്രോയുടെ വാർത്താസമ്മേളനത്തിൽ വ്യക്തിജീവിതത്തെ കുറിച്ച് മനസ് തുറക്കുന്നു

gulshan devaiah  gulshan devaiah talks about his ex wife  actor gulshan devaiah  gulshan devaiah latest movie  gulshan devaiah interview  8am metro  kalliroi tziafeta  ഗുൽഷൻ ദേവയ്യ  ഗുൽഷൻ ദേവയ്യ അഭിമുഖം  കല്ലിറോയ് സിയാഫെറ്റ  8എഎം മെട്രോ  ഗുൽഷൻ ദേവയ്യ ചിത്രം
ഗുൽഷൻ ദേവയ്യ
author img

By

Published : May 21, 2023, 7:58 PM IST

ഹൈദരാബാദ്: മുൻ ഭാര്യ കല്ലിറോയ് സിയാഫെറ്റയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം ഗുൽഷൻ ദേവയ്യ. ഇരുവരും തങ്ങളുടെ തീരുമാനത്തിൽ ഏറെ സന്തോഷമുളളവരാണെന്ന് താരം പറഞ്ഞു. സയാമി ഖേറിനൊപ്പമുള്ള 8എഎം മെട്രോ ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ഒരു വാർത്താസമ്മേളനത്തിലാണ് താരം വ്യക്തി ജീവിതത്തെ കുറിച്ച് വാചാലനായത്.

'ഞാൻ എന്നെയൊരു ഭാഗ്യവാനായാണ് കാണുന്നത്. ഞങ്ങൾ ഒന്നും തന്നെ ഇല്ലായ്‌മ ചെയ്‌തിട്ടില്ലെന്നത് ഉറപ്പുവരുത്തിയതിന് എന്‍റെ മുൻ ഭാര്യയോട് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ സമൂഹത്തിന് മാതൃകയായി ഒരിക്കലും സ്വയം കരുതിയിട്ടില്ല. പക്ഷെ എന്‍റെ പല സുഹൃത്തുക്കൾക്കും അവരുടെ മുൻ വ്യക്തിയെ കുറിച്ചുള്ള പരാമർശം പോലും സഹിക്കാൻ കഴിയില്ല. ഒന്നും ഞാൻ എനിക്കായി തീരുമാനിച്ചതല്ല.

അവർ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ് : ആളുകൾ ഇത് ബുദ്ധിമുട്ടാണെന്ന് വിശ്വസിക്കുന്നു. പക്ഷേ അങ്ങനെയല്ല. ഞങ്ങൾ തിടുക്കപ്പെടാതെ സമയം കണ്ടെത്തി എടുത്ത തീരുമാനമാണ്. അവൾ ഇപ്പോൾ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ്. അവളോട് ഒന്നും പറയാൻ ഞാൻ ഭയപ്പെടുന്നില്ല. ഞാൻ ഒരു ഡേറ്റിന് പോകുമ്പോൾ പോലും അക്കാര്യം അവളുമായി പങ്കിടാറുണ്ട്. അവളും തിരിച്ച് എന്നോട് അങ്ങനെ തന്നെയാണ് പെരുമാറാറുള്ളത്.

ചില സമയങ്ങളിൽ ഞാൻ അവളെ മിസ് ചെയ്യാറുണ്ട്. അവളെ ചേർത്തു നിർത്തിയിരുന്ന നിമിഷങ്ങൾ ഞാൻ മിസ് ചെയ്യാറുണ്ട്. അവളും അങ്ങനെ തന്നെ ചിന്തിക്കുന്നുണ്ടായിരിക്കുമെന്ന് എനിക്കുറപ്പാണ്. ഞങ്ങളുടെ ബന്ധം ഇപ്പോൾ ഒരു ട്രാൻസിഷനിലൂടെ കടന്നുപോകുകയാണ്', കല്ലിറോയ് സിയാഫെറ്റയെ കുറിച്ച് ചെറിയ പുഞ്ചിരിയോടെ താരം പറഞ്ഞു.

അങ്ങനെ ഒരു അപരിചിതയെ കണ്ടുമുട്ടിയിരുന്നു : ഹൈദരാബാദിൽ ചിത്രീകരണം നടന്ന പ്രണയത്തെയും നാടകത്തെയും കേന്ദ്രീകരിക്കുന്ന ഒരു സിനിമയാണ് 8എഎം മെട്രോ. അപരിചിതരായ രണ്ട് പേർ മെട്രോയിൽ കണ്ടുമുട്ടുകയും അവർ ഒന്നിച്ച് ജീവിതത്തിലെ പല കാര്യങ്ങളും ചെയ്‌തു തീർക്കുന്നതുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. അതേസമയം ജീവിതത്തിൽ എപ്പോഴെങ്കിലും അത്തരത്തിൽ ഒരു അപരിചിതനെ കണ്ടുമുട്ടിയിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഒരിക്കൽ ഞാൻ അത്തരത്തിൽ ഒരാളെ കണ്ടുമുട്ടി. അവരുമായി തന്‍റെ വിവാഹമോചനത്തെ കുറിച്ച് സംസാരിച്ചു. അവരും അതേ രീതിയിൽ തുറന്ന് സംസാരിച്ചു.

also read : 'ദളപതി 68'; ബോക്‌സോഫിസ് കീഴടക്കാൻ വിജയ്- വെങ്കട് പ്രഭു കൂട്ടുകെട്ട് വരുന്നു, പ്രഖ്യാപിച്ച് സൂപ്പര്‍താരം

പരസ്‌പരം വിലയിരുത്താതെയുള്ള സംസാരത്തിൽ ഞങ്ങൾ പരസ്‌പരം ആശ്വാസവും ആശ്രയവും കണ്ടെത്തി. എന്നാൽ ഒരാളെ കണ്ടുമുട്ടിയത് എന്നിൽ മായാത്ത മതിപ്പ് സൃഷ്‌ടിച്ചുവെന്ന് എനിക്ക് പറയാനാവില്ല' എന്നും താരം വെളിപ്പെടുത്തി. വ്യക്തിജീവിതത്തെ കുറിച്ച് പറയാൻ അധികം താത്‌പര്യം പ്രകടിപ്പിക്കാറില്ലാതിരിക്കെ, ചില കാര്യങ്ങൾ എനിക്ക് വ്യക്തിപരമാണെന്നും അത് ഞാൻ മറ്റാരുമായും പങ്ക് വയ്‌ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. മനുഷ്യവികാരങ്ങളെ ഏറ്റവും ലളിതമായ രീതിയിൽ സ്‌പർശിക്കുകയും മികച്ച അവലോകനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് 8എഎം മെട്രോ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.