ETV Bharat / entertainment

Achanoru Vazha Vechu Censored With U : 'യു' സർട്ടിഫിക്കറ്റുമായി 'അച്ഛനൊരു വാഴ വെച്ചു' ; ഓഗസ്റ്റ് 26ന് തിയേറ്ററുകളിൽ - Sandeep

Niranjan Raju starring Achanoru Vazha Vechu : നിരഞ്ജ് രാജു നായകനാകുന്ന ഈ കളർഫുൾ എൻ്റർടെയ്‌നർ ചിത്രത്തിൽ ആത്മീയയാണ് നായിക

ആത്മീയയാണ് നായിക  ആത്മീയ  Niranjan Raju starring Achanoru Vazha Vechu  Niranjan Raju  Niranjan Rajus Achanoru Vazha Vechu  Achanoru Vazha Vechu  Achanoru Vazha Vechu Censored with U  Achanoru Vazha Vechu Censor  യു സർട്ടിഫിക്കറ്റുമായി അച്ഛനൊരു വാഴ വെച്ചു  അച്ഛനൊരു വാഴ വെച്ചു  achanoru vazha vechu censored with u  achanoru vazha vechu movie  നവാഗതനായ സാന്ദീപ്  Sandeep  അച്ഛനൊരു വാഴ വെച്ചു ചിത്രത്തിന് യു സർട്ടിഫിക്കറ്റ്
Achanoru Vazha Vechu
author img

By

Published : Aug 21, 2023, 8:02 PM IST

വാഗതനായ സാന്ദീപ് (Sandeep) സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വെച്ചു' (Achanoru Vazha Vechu) ചിത്രത്തിന് 'യു' സർട്ടിഫിക്കറ്റ്. നിരഞ്ജ് രാജു (Niranjan Raju) നായകനാകുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 26ന് ആണ് തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായതോടെ ഏറെ ആവേശത്തിലാണ് അണിയറ പ്രവർത്തകരും ഒപ്പം പ്രേക്ഷകരും (Achanoru Vazha Vechu censored with U).

നിരഞ്ജ് രാജുവിനൊപ്പം ആത്മീയ, എവി അനൂപ്, ശാന്തി കൃഷ്‌ണ, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൂടാതെ ലെന, മീര നായർ, മുകേഷ്, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ജോണി ആന്‍റണി, ഫുക്രു, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, അശ്വിൻ മാത്യു, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജനപ്രിയ ചിത്രങ്ങൾ ഒരുക്കിയ എവിഎ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്‌ടര്‍ എവി അനൂപ് ആണ് 'അച്ഛനൊരു വാഴ വെച്ചു'വിന്‍റെ നിർമാണം. ഈ ബാനറില്‍ ഒരുങ്ങുന്ന 25-ാമത്തെ ചിത്രം കൂടിയാണിത്. ഇ ഫോർ എന്‍റര്‍ടെയ്‌ന്‍മെന്‍റ് എന്ന മലയാളത്തിലെ പ്രമുഖ നിർമാണ വിതരണ കമ്പനിയാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.

ആത്മീയയാണ് നായിക  ആത്മീയ  Niranjan Raju starring Achanoru Vazha Vechu  Niranjan Raju  Niranjan Rajus Achanoru Vazha Vechu  Achanoru Vazha Vechu  Achanoru Vazha Vechu Censored with U  Achanoru Vazha Vechu Censor  യു സർട്ടിഫിക്കറ്റുമായി അച്ഛനൊരു വാഴ വെച്ചു  അച്ഛനൊരു വാഴ വെച്ചു  achanoru vazha vechu censored with u  achanoru vazha vechu movie  നവാഗതനായ സാന്ദീപ്  Sandeep  അച്ഛനൊരു വാഴ വെച്ചു ചിത്രത്തിന് യു സർട്ടിഫിക്കറ്റ്
'യു' സർട്ടിഫിക്കറ്റുമായി 'അച്ഛനൊരു വാഴ വെച്ചു'

ഏറെ വ്യത്യസ്‌തമായ കഥാപശ്ചാത്തലമാണ് സിനിമയുടേതെന്നാണ് വിവരം. കളർഫുൾ എൻ്റർടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനു ഗോപാൽ ആണ്. പി സുകുമാർ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് വി സാജൻ നിര്‍വഹിച്ചിരിക്കുന്നു. മനു മഞ്ജിത്ത്, സുഹൈൽ കോയ, കെ ജയകുമാർ, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിപാൽ ആണ് സംഗീതം പകർന്നിരിക്കുന്നത്.

ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ ഹോളി ഗാനമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. 'നിറ മഴ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്‌ണകുമാറാണ്. കെ ജയകുമാറിന്‍റേതാണ് രചന.

READ MORE: Achanoru Vazha Vechu Holi song 'അച്ഛനൊരു വാഴ വെച്ചു'വിലെ ഹോളി ഗാനം പുറത്ത്

ചിത്രത്തിലെ 'രാമനെന്നും പോരാളി, വീരനായ വില്ലാളി...' എന്ന് തുടങ്ങുന്ന ഗാനവും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. അൻവർ സാദത്ത്, രഞ്ജിത്ത് ജയറാം, നിഷാദ് കെ കെ എന്നിവർ ചേർന്ന് ആലപിച്ച, ആഘോഷത്തിമിർപ്പുമായി എത്തിയ ഈ ഗാനം മികച്ച പ്രതികരണമാണ് നേടിയത്. കലാലയവും ഫ്രഷേഴ്‌സ് ഡേയിലെ വിദ്യാർഥികളുടെ ആഘോഷവും എല്ലാമാണ് ഈ ഗാനം പശ്ചാത്തലമാക്കിയത്.

READ MORE: നിരഞ്ജിന്‍റെ അച്ഛനൊരു വാഴവെച്ചു ; പുതിയ വീഡിയോ ഗാനം പുറത്ത്

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ : പ്രൊഡക്ഷൻ കൺട്രോളർ - വിജയ് ജി എസ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - നസീർ കാരന്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്‌ടർ - പ്രവി നായർ, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, കല - ത്യാഗു തവന്നൂർ, കോസ്റ്റ്യൂംസ് - ദിവ്യ ജോബി, മേക്കപ്പ് - പ്രദീപ് രംഗൻ, സ്റ്റിൽസ് - ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ -കോളിൻസ് ലിയോഫിൽ, പി ആർ ഒ - എ എസ്. ദിനേശ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.