വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭാര്‍ഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക്ക് അബു ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം. കേരളപ്പിറവി ദിനത്തില്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ റോഷന്‍ മാത്യൂവിന്‍റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'ദാ പുതിയ സൂര്യോദയം. ഉണരുക, പ്രവര്‍ത്തിക്കുക മുന്നോട്ടുപോകുക, ജീവിതം സുന്ദരമാക്കുക, ആഹ്‌ലാദിക്കുക' എന്ന വാചകത്തോടെയാണ് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. കഥകളുടെ സുല്‍ത്താനെ ഒരിക്കല്‍ കൂടി സ്ക്രീനില്‍ എത്തിക്കുന്ന നീലവെളിച്ചത്തില്‍ ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെപി, പൂജ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍.
സിനിമ അടുത്ത വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളിലെത്തും. ഒപിഎം സിനിമാസിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന നീലവെളിച്ചത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പിണറായിയാണ്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് സംഗീതം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധരനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്.
1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ തിരക്കഥയില്‍ വിന്‍സെന്‍റ് മാസ്റ്റര്‍ സംവിധാനം ചെയ്‌ത ക്ലാസിക്ക് ചിത്രം ഭാര്‍ഗ്ഗവീനിലയത്തിന്‍റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം. മധു പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ഭാസി, കുതിരവട്ടം എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.