ETV Bharat / entertainment

Aaromalinte Aadyathe Pranayam: സിദ്ദിഖ് സാമന്‍റെ മലയാള അരങ്ങേറ്റം; റിലീസിനൊരുങ്ങി ആരോമലിന്‍റെ ആദ്യത്തെ പ്രണയം

author img

By ETV Bharat Kerala Team

Published : Oct 1, 2023, 2:08 PM IST

Mubeen Rauf movie നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരോമലിന്‍റെ ആദ്യത്തെ പ്രണയം

Aaromalinte Aadyathe Pranayam  Mubeen Rauf movie  Mubeen Rauf  Aaromalinte Aadyathe Pranayam release  റിലീസിനൊരുങ്ങി ആരോമലിന്‍റെ ആദ്യത്തെ പ്രണയം  ആരോമലിന്‍റെ ആദ്യത്തെ പ്രണയം  സിദ്ദിഖ് സാമന്‍  Siddique Saaman  സിദ്ദിഖ് സാമന്‍റെ ആദ്യ മലയാള ചിത്രം  ആരോമലിന്‍റെ ആദ്യത്തെ പ്രണയം റിലീസ്
Aaromalinte Aadyathe Pranayam

ന്നട നടന്‍ സിദ്ദിഖ് സാമന്‍ (Siddique Saaman) കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' (Aaromalinte Aadyathe Pranayam). മുബീന്‍ റൗഫ് സംവിധാനം ചെയ്‌ത ചിത്രം ഒക്ടോബർ 6നാണ് തിയേറ്ററുകളിൽ എത്തുന്നത് (Aaromalinte Aadyathe Pranayam Release).

ഒരു നാട്ടിന്‍ പുറത്തുകാരനായ ചെറുപ്പക്കാരന്‍ ആരോമലിന്‍റെ ജീവിതത്തിലെ രസകരമായ പ്രണയ വിശേഷങ്ങളാണ് 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' പറയുന്നത്. സിദ്ദിഖ് സാമന്‍ ആണ് സിനിമയില്‍ ആരോമലായി എത്തുന്നത്. സിദ്ദിഖ് സാമന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

Also Read: Mohanlal In Vishnu Manchu's Pan Indian Movie : ജനത ഗാരേജിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തെലുഗുവില്‍ ; കണ്ണപ്പ ആയി വിഷ്‌ണു മഞ്ചു, ശിവനായി പ്രഭാസും

അമാന ശ്രീനിയാണ് സിനിമയില്‍ സിദ്ദിഖിന്‍റെ നായികയായി എത്തുന്നത്. സലിംകുമാര്‍ (Salim Kumar), വിനോദ് കോവൂര്‍, റിഷി സുരേഷ്, അഭിലാഷ് ശ്രീധരന്‍, ശിവപ്രസാദ്, റമീസ് കെ, രവി കുമാർ, മെല്‍ബിന്‍, അക്ഷയ് അശോക് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ മുബീന്‍ റൗഫ് (Mubeen Rauf). ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്‌ച്ചേഴ്‌സിന്‍റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. റിയാസ് സ്ക്വയർ മോഷൻ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മിര്‍ഷാദ് കയ്‌പമംഗലം ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നിര്‍വഹിച്ചു.

Also Read: 'Hitler' Vijay Antony Film First Look ട്വിസ്‌റ്റുകളൊരുക്കി ഹിറ്റ്‌ലര്‍; വിജയ് ആന്‍റണി നായകനാകുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് റിലീസായി

കല - സിദ്ദിഖ് അഹമ്മദ്, ചമയം - ഷിജുമോന്‍, കൊറിയോഗ്രാഫി - സാകേഷ് സുരേന്ദ്രന്‍, കോസ്റ്റ്യൂം - ദേവകുമാര്‍ എസ്, ഗാനരചന - രശ്‌മി സുശീല്‍, അനൂപ് ജി, മിര്‍ഷാദ് കയ്‌പമംഗലം, സംഗീതം - ശ്രീകാന്ത് ശങ്കരനാരായണന്‍, ചാള്‍സ് സൈമണ്‍, ഗാനാലാപനം - ഹിഷാം അബ്‌ദുല്‍ വഹാബ്, കെ എസ് ഹരിശങ്കര്‍, അരവിന്ദ് വേണുഗോപാല്‍, വിനോദ് കോവൂര്‍, സച്ചിന്‍രാജ്, പശ്ചാത്തല സംഗീതം - ശ്രീകാന്ത് ശങ്കരനാരായണന്‍, ക്രിയേറ്റീവ് ഡയറക്‌ടര്‍ - അമരിഷ് നൗഷാദ്, സംവിധാന സഹായികള്‍ - സൂര്യന്‍, അനു എസ് പ്രസാദ്, അലന്‍ വര്‍ഗീസ്, കാസ്‌റ്റിങ് ഡയറക്‌ടര്‍ - റമീസ് കെ, ത്രില്‍സ് സജീര്‍ഖാന്‍, മരയ്ക്കാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിയാസ് വയനാട്, കളറിസ്‌റ്റ് - അമരിഷ് നൗഷാദ്, ലൊക്കേഷന്‍ മാനേജര്‍ - അനന്തകൃഷ്‌ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - അശ്വിന്‍ മോട്ടി, മുഹമ്മദ് ഫയസ്, ഡിസൈന്‍സ് - അര്‍ജുന്‍ സി രാജ്, സ്‌റ്റില്‍സ് - ബെന്‍സന്‍ ബെന്നി, പിആർഒ - അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: BROCODE Movie Announcement : '21 ഗ്രാംസ്' ടീമിന്‍റെ ഹ്യൂമര്‍ ത്രില്ലര്‍ 'ബ്രോകോഡ്' ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.