Lal Singh Chaddha OTT release: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ തിയേറ്ററുകളിലെത്തിയ സിനിമയ്‌ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
Aamir Khan about Lal Singh Chaddha OTT release: 'ഒടിടി സിനിമയ്‌ക്ക് ഒരു വെല്ലുവിളിയല്ല. പക്ഷേ ഞങ്ങള്‍ക്ക് അതൊരു വെല്ലുവിളിയാണ്. ഞങ്ങളുടെ സിനിമ തിയേറ്ററുകള്‍ക്കുവേണ്ടിയുള്ളതായിരുന്നു. പക്ഷേ ആളുകള്‍ തിയേറ്ററുകളില്‍ വരണമെന്ന് നിര്‍ബന്ധമില്ല. കാരണം ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ സിനിമ വീട്ടില്‍ കാണാന്‍ കഴിയും. അപ്പോള്‍ ആളുകള്‍ തിയേറ്ററുകളില്‍ എത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും?
ഒന്നുകില്‍ നിങ്ങള്‍ തിയേറ്ററുകളില്‍ വന്ന് ഇപ്പോള്‍ 'ലാല്‍ സിംഗ് ഛദ്ദ' കാണുക. അല്ലെങ്കില്‍ ഒടിടിയില്‍ കാണാന്‍ ആറ് മാസം കാത്തിരിക്കുക. 'ലാല്‍ സിംഗ് ഛദ്ദ' പോലുള്ള സിനിമകളെ പിന്തുണയ്‌ക്കുന്ന പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് ഇത്തരമൊരു വെല്ലുവിളി നേരിടാനാകും. എന്നാല്‍ ചെറിയ പ്രൊഡക്ഷന്‍ ബാനറുകള്‍ക്ക് ഡിജിറ്റല്‍ അവകാശങ്ങളുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ കഴിയുമോ?' - ആമിര്‍ ചോദിച്ചു.
Lal Singh Chaddha release: 1994ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ഫോറസ്‌റ്റ് ഗമ്പി'ന്‍റെ റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ദ'. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്‌ത ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഓഗസ്‌റ്റ് 11നാണ് തിയേറ്ററുകളിലെത്തിയത്.
Also Read: ഇത് നഷ്‌ടപ്പെടുത്തരുത്, ആമിര്‍ ചിത്രത്തിനായി അഭ്യര്‍ഥിച്ച് ഹൃത്വിക് റോഷന്‍
Lal Singh Chaddha boycott campaign: ആമിര്‍ ഖാന്‍റെ തന്നെ ചിത്രമായ 'പി.കെ'യില്‍ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ചായിരുന്നു ചിത്രത്തിനെതിരെ പ്രചരണം. മുതല്‍മുടക്കുപോലും തിരിച്ച് പിടിക്കാനാവാത്തതിനെ തുടര്‍ന്ന് വിതരണ കമ്പനിക്ക് നഷ്‌ട പരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച് ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ആദ്യ ദിനം 12 കോടിയായിരുന്നു സിനിമയുടെ കലക്ഷന്‍. 19 കോടിയാണ് രണ്ട് ദിനത്തെ ആഗോള ബോക്‌സ് ഓഫിസ് കലക്ഷന്‍.