ETV Bharat / entertainment

'കഴിഞ്ഞ 48 മണിക്കൂറായി ഉറങ്ങിയില്ല; ആദ്യ പ്രതികരണത്തിന് തിയേറ്ററുകള്‍ കയറി ഇറങ്ങും': ആമിര്‍ ഖാന്‍ - ആമിര്‍ ഖാന്‍

Aamir hasn't slept for over 48 hours: കഴിഞ്ഞ 48 മണിക്കൂറായി ഉറങ്ങിയില്ലെന്ന് ആമിര്‍ ഖാന്‍. താന്‍ വലിയ മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് താരം പറയുന്നു.

Aamir Khan on Laal Singh Chaddha release  Aamir Khan on release clash  Aamir Khan latest updates  Aamir Khan on Lal Singh Chaddha promotions  Latest movie news  Latest cineme news  Entertainment News  വിനോദ വാര്‍ത്തകള്‍  Laal Singh Chaddha release  48 മണിക്കൂറായി ഉറങ്ങിയില്ലെന്ന് ആമിര്‍  കഴിഞ്ഞ 48 മണിക്കൂറായി ഉറങ്ങിയില്ല  ആമിര്‍ ഖാന്‍  Aamir hasnot slept for over 48 hours
'കഴിഞ്ഞ 48 മണിക്കൂറായി ഉറങ്ങിയില്ല; ആദ്യ പ്രതികരണത്തിന് തിയേറ്ററുകള്‍ കയറി ഇറങ്ങും': ആമിര്‍ ഖാന്‍
author img

By

Published : Aug 10, 2022, 5:26 PM IST

Laal Singh Chaddha release: ബോളിവുഡ്‌ സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലാല്‍ സിങ് ഛദ്ദ'. ഓഗസ്‌റ്റ് 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക. നാല്‌ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ആമിര്‍ ഖാന്‍ ചിത്രം എത്തുന്നത്.

Aamir hasn't slept for over 48 hours: 'ലാല്‍ സിങ് ഛദ്ദ'യെ കുറിച്ച്‌ വന്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ടെങ്കിലും സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ താരം. ചിത്രത്തിന്‍റെ പ്രചാരണാര്‍ഥമുള്ള താരത്തിന്‍റെ വാക്കുകളാണ് മാധ്യമശ്രദ്ധ നേടുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി തനിക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് ആമിര്‍ പറഞ്ഞത്.

'വലിയ മാനസിക സമ്മര്‍ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഉറങ്ങിയിട്ടില്ല. തമാശ പറഞ്ഞതല്ല. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പല ചിന്തകളാണ് മനസിലൂടെ കടന്നു പോകുന്നത്. അതിനാല്‍ ഞാന്‍ പുസ്‌തകം വായിക്കുകയോ ഓണ്‍ലൈനില്‍ ചെസ്‌ കളിക്കുകയോ ചെയ്യുന്നു. ഓഗസ്‌റ്റ് 11ന് ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാന്‍ ആവുക', ആമിര്‍ പറഞ്ഞു.

'ലാല്‍ സിങ് ഛദ്ദ' റിലീസായ ശേഷം താങ്കള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനും താരം മറുപടി നല്‍കി. 'ലാല്‍ സിങ് ഛദ്ദ റിലീസോടെ 11 മണിക്ക് ശേഷം ഞാന്‍ ഉറങ്ങും. ഞാനും 'ലാല്‍ സിങ് ഛദ്ദ'യുടെ സംവിധായകന്‍ അദ്വൈതും സമാധാനമായി ഉറങ്ങുമെന്ന് ഞാന്‍ കരുതുന്നു. ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പറയും, ചിത്രം ഇഷ്‌ടപ്പെട്ടോ ഇല്ലയോ എന്ന്', ആമിര്‍ വ്യക്തമാക്കി.

'ആരാധകരുടെ ആധികാരിക പ്രതികരണം അറിയുന്ന രീതിയെ കുറിച്ചും ആമിര്‍ സംസാരിച്ചു. പ്രേക്ഷകരുടെ യഥാര്‍ഥ പ്രതികരണം കാണുന്നതിനായി താന്‍ തിയേറ്ററുകളില്‍ കറങ്ങി നടക്കുമെന്ന് താരം പറഞ്ഞു. 'ഞാന്‍ തിയേറ്ററിനുള്ളില്‍ ഉള്ള കാര്യം പ്രേക്ഷകര്‍ക്ക് അറിയില്ല. ഇതിനായി റിലീസിന്‍റെ ആദ്യ ആഴ്‌ചയില്‍ ഞാന്‍ വിവിധ സിറ്റികളിലെ വിവിധ തിയേറ്ററുകള്‍ സന്ദര്‍ശിക്കാറുണ്ട്.

പ്രൊജക്ഷന്‍ വിന്‍ഡോയുടെയോ സൈഡ്‌ ഡോറിന്‍റെയോ അടുത്ത് നിന്നാണ് ഞാന്‍ പ്രേക്ഷകപ്രതികരണം അറിയാന്‍ ശ്രമിക്കുക. ഓരോ തിയേറ്ററിനെയും ആശ്രയിച്ചിരിക്കുന്നു, അവിടത്തെ മികച്ച ഒളി സ്ഥലം. ഇതിലൂടെ എനിക്ക് പ്രേക്ഷകരില്‍ നിന്നും യഥാര്‍ഥ പ്രതികരണമാണ് ലഭിക്കുക. ഞാന്‍ തിയേറ്ററില്‍ ഉണ്ടെന്ന് പ്രേക്ഷകര്‍ അറിഞ്ഞാല്‍ അവരുടെ പ്രതികരണം വ്യത്യസ്‌തമായിരിക്കും. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും സ്വാഭാവിക പ്രതികരണം അനുഭവിച്ചറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു', ആമിര്‍ ഖാന്‍ പറഞ്ഞു.

സിനിമയെ കുറിച്ചുള്ള ബഹിഷ്‌കരണ ആഹ്വാനത്തെ കുറിച്ചും ആമിര്‍ പ്രതികരിച്ചിരുന്നു. എന്‍റെ ഏതെങ്കിലും പ്രവര്‍ത്തി കൊണ്ട് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കതില്‍ ദു:ഖമുണ്ട്. എനിക്ക് ആരെയും വേദനിപ്പിക്കണമെന്നില്ല. ആര്‍ക്കെങ്കിലും എന്‍റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ പേര്‍ ചിത്രം കാണണമെന്നാണ് എനിക്ക്. ഞങ്ങളുടെ കഠിനാധ്വാനമാണ് ഈ ചിത്രം. സിനിമ നിര്‍മാണം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഒരുപാട് മനുഷ്യരാണ് ഒരു ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഞാന്‍ മാത്രമല്ല, നടന്‍ വ്യക്തമാക്കി

1994ല്‍ പുറത്തിറങ്ങിയ പ്രശസ്‌ത ഹോളിവുഡ്‌ ചിത്രം ഫോറസ്‌റ്റ് ഗംപിന്‍റെ ഹിന്ദി റീമേക്കാണ് സിനിമ. അദ്വൈത് ചന്ദൻ ആണ് സംവിധാനം. ആമിര്‍ ഖാന്‍ തന്നെയാണ് സിനിമയുടെ നിര്‍മാതാവും. കരീന കപൂര്‍, മോന സിങ്, നാഗ ചൈതന്യ എന്നിവരും സുപ്രധാന വേഷത്തിലെത്തും.

Also Read: റിലീസിനൊരുങ്ങി ലാല്‍ സിംഗ് ഛദ്ദ, അനുഗ്രഹം തേടി സുവര്‍ണ ക്ഷേത്ര ദർശനം നടത്തി ആമിര്‍ ഖാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.