ETV Bharat / entertainment

മലയാള സിനിമയിലെ അത്‌ഭുത പരീക്ഷണം, 11 നായ്‌ക്കുട്ടികളും ഒരു പൂവനും ; 'വാലാട്ടി' വരുന്നു

തന്‍റെ സ്വപ്‌ന ചിത്രമാണ് വാലാട്ടി എന്നാണ് സംവിധായകന്‍ ദേവന്‍ പറയുന്നത്. ഫ്രൈഡേ ഫിലിംസിന്‍റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണ് ഇതെന്ന് വിജയ്‌ ബാബുവും പറയുന്നു

മലയാള സിനിമയിലെ അത്‌ഭുത പരീക്ഷണം  11 നായ്‌ക്കുട്ടികളും ഒരു പൂവനും  വാലാട്ടി വരുന്നു  വാലാട്ടി  A new experiment in Malayalam cinema  Valatty Tale of Tails  Valatty  Valatty Tale of Tails release  Valatty Tale of Tails release on July 14  സംവിധായകന്‍ ദേവന്‍  വിജയ്‌ ബാബു  ഫ്രൈഡേ ഫിലിം ഹൗസ്  Friday Film House  വാലാട്ടി ടെയില്‍ ഓഫ് ടൈല്‍സ്‌  ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ്‌ ബാബു
11 നായ്‌ക്കുട്ടികളും ഒരു പൂവനും; വാലാട്ടി വരുന്നു
author img

By

Published : Jun 25, 2023, 7:48 PM IST

വേറിട്ട പരീക്ഷണത്തിനൊരുങ്ങി മലയാള സിനിമ. വളര്‍ത്തുമൃഗങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. നായ്‌ക്കുട്ടികളെ കേന്ദ്രകഥാപാത്രമാക്കിയുള്ള മലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് ഫ്രൈഡേ ഫിലിം ഹൗസ് Friday Film House നിര്‍മിക്കുന്ന 'വാലാട്ടി ടെയില്‍ ഓഫ് ടൈല്‍സ്‌' Valatty Tale of Tails.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ്‌ ബാബുവാണ് സിനിമയുടെ നിര്‍മാണം. പതിനൊന്ന് നായ്‌ക്കുട്ടികളും ഒരു പൂവന്‍ കോഴിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇതിലെ നായ്‌ക്കുട്ടികള്‍ക്കും പൂവനും ശബ്‌ദം നല്‍കിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ് എന്നതാണ് സിനിമയുടെ പ്രത്യേകതകളില്‍ ഒന്ന്. എന്നാല്‍ ഈ താരങ്ങള്‍ ആരൊക്കെ എന്നത് 'വാലാട്ടി' തിയേറ്ററുകളില്‍ എത്തുന്നത് വരെയും സസ്‌പെന്‍സായി തന്നെ നിലനിര്‍ത്തുകയാണ് നിര്‍മാതാക്കള്‍.

വിഎഫ്‌എക്‌സിന്‍റെ സഹായം ഇല്ലാതെ, ചിത്രത്തില്‍ യഥാര്‍ഥ നായകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നായ്‌ക്കുട്ടികളെ വളര്‍ത്താനും സിനിമയുടെ ട്രെയിനിംഗ് നല്‍കാനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി അണിയറപ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷത്തിലധികം സമയം എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: ‘വാലാട്ടി’ വരുന്നു, നായ്‌ക്കൾക്ക് ശബ്‌ദം നൽകി മുൻനിര താരങ്ങൾ; കാണാം ട്രെയിലർ

നവാഗതനായ ദേവനാണ് സിനിമയുടെ സംവിധാനവും തിരക്കഥയും. ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന 14ാമത്തെ പുതുമുഖ സംവിധായകനാണ് ദേവന്‍. ഫ്രൈഡേ ഫിലിംസിന്‍റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണ് ഇതെന്നാണ് സിനിമയുടെ നിര്‍മാതാവ് വിജയ്‌ ബാബു പറയുന്നത്. 'വാലാട്ടി' തന്‍റെ സ്വപ്‌ന ചിത്രമാണെന്ന് സംവിധായകന്‍ ദേവനും അഭിപ്രായപ്പെട്ടു.

അടുത്തിടെ വാലാട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. കാഴ്‌ചക്കാരുടെ ഹൃദയം കവരുന്ന 2.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് സിനിമയുടേതായി പുറത്തിറങ്ങിയത്. ഒരാഴ്‌ച മുമ്പ് പുറത്തിറങ്ങിയ ട്രെയിലര്‍ ഇതുവരെ കണ്ടിരിക്കുന്നത് 2.4 ദശലക്ഷം പേരാണ്.

പ്രധാനമായും മലയാളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് തിയേറ്ററുകളില്‍ എത്തുന്നത്. വിജയ്‌ ബാബു തന്നെയാണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. വിഷ്‌ണു പണിക്കര്‍ ഛായാഗ്രഹണവും, അയ്യൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വരുണ്‍ സുനില്‍ ആണ് സംഗീതം.

Also Read: കെട്ടുകഥകളില്‍ കുരങ്ങുന്ന കുഞ്ഞു ജീവിതങ്ങള്‍; ആദിയും അമ്മുവും നാളെ മുതല്‍ തിയേറ്ററുകളില്‍

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി സുശീലന്‍, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സംഗീത് പി രാജന്‍, കലാ സംവിധാനം - അരുണ്‍ വെഞ്ഞാറമ്മൂട്, കോസ്‌റ്റ്യൂം ഡിസൈന്‍ - ജിതിന്‍ ജോസ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യര്‍, സ്‌റ്റില്‍സ് - വിഷ്‌ണു എസ് രാജന്‍, വിഎഫ്‌എക്‌സ്‌ - ഗ്രീന്‍ ഗോള്‍ഡ് അനിമേഷന്‍, വിഎഫ്‌എക്‌സ്‌ സൂപ്പര്‍വൈസര്‍ - ജിഷ്‌ണു പി ദേവ്, സ്‌പോട്ട് എഡിറ്റര്‍ - നിതീഷ് കെടിആര്‍, മോഷന്‍ പോസ്‌റ്റര്‍ - ജിഷ്‌ണു എസ് ദേവ്, കളറിസ്‌റ്റ് - വിവേക് വി നായര്‍, പോസ്‌റ്റര്‍ ഡിസൈന്‍ - ഓള്‍ഡ് മോങ്ക്‌സ്‌, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.