ETV Bharat / entertainment

വിപ്ലവകാരി കശ്‌മീരി പെണ്‍കുട്ടി ആയി രശ്‌മിക; അഫ്രീന്‍ വീഡിയോ ട്രെന്‍ഡിങില്‍

Rashmika Mandanna as Kashmiri girl: കശ്‌മീരി വിപ്ലവകാരി പെണ്‍കുട്ടിയായി രശ്‌മിക മന്ദാന. രശ്‌മികയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ പ്രൊഡക്ഷന്‍ നമ്പര്‍ 7 എന്ന്‌ താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു.

Dulquer Salmaan Rashmika Mandanna telugu movie  വിപ്ലവകാരി കശ്‌മീരി പെണ്‍കുട്ടി ആയി രശ്‌മിക  അഫ്രീന്‍ വീഡിയോ ട്രെന്‍ഡിങില്‍  Rashmika Mandanna as Kashmiri girl  കശ്‌മീരി വിപ്ലവകാരി പെണ്‍കുട്ടിയായി രശ്‌മിക മന്ദാന  Dulquer Rashmika character poster in trending  Rashmika Mandanna as Afreen  Dulquer movie Production number 7  Dulquer as Lieutenant Ram  Production number 7 cast and crew
വിപ്ലവകാരി കശ്‌മീരി പെണ്‍കുട്ടി ആയി രശ്‌മിക; അഫ്രീന്‍ വീഡിയോ ട്രെന്‍ഡിങില്‍
author img

By

Published : Apr 6, 2022, 2:12 PM IST

Dulquer Rashmika character poster in trending: ട്രെന്‍ഡായി ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ തെലുങ്ക്‌ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍. കഴിഞ്ഞ ദിവസം രശ്‌മിക മന്ദാനയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ താരത്തിന്‍റെ പുതിയ തെലുങ്ക്‌ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ വീഡിയോ പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകാര്യതയാണ്‌ രശ്‌മികയുടെ ക്യാരക്‌ടര്‍ പോസ്‌റ്ററിന് ലഭിച്ചത്‌. ട്രെന്‍ഡിങിലും ഇടംപിടിച്ച ക്യാരക്‌ടര്‍ പോസ്‌റ്റര്‍ ഇപ്പോള്‍ യൂട്യൂബ്‌ ട്രെന്‍ഡിങില്‍ 15ാം സ്ഥാനത്താണ്.

  • " class="align-text-top noRightClick twitterSection" data="">

Rashmika Mandanna as Afreen: ചിത്രത്തില്‍ അഫ്രീന്‍ എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുന്നത്‌. അഫ്രീന്‍ എന്ന കശ്‌മീരി വിപ്ലവകാരി പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണാനാവുക. ഹിജാബ്‌ ധരിച്ച്‌, ലഹളക്കിടയില്‍ കത്തുന്ന കാറിന് സമീപം രൗദ്രഭാവത്തില്‍ നില്‍ക്കുന്ന രശ്‌മികയാണ് ക്യാരക്‌ടര്‍ വീഡിയോ പോസ്‌റ്ററിലുള്ളത്‌.

Dulquer movie Production number 7: ഇതുവരെ പേരിടാത്ത ചിത്രത്തിന് 'പ്രൊഡക്ഷന്‍ നമ്പര്‍ 7' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്‌. ഹനു രാഘവപ്പുഡി ആണ് സംവിധാനം. ദുല്‍ഖറിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്‌.

Dulquer as Lieutenant Ram: ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായെത്തുന്ന ചിത്രം കൂടിയാണിത്‌. ലെഫ്‌റ്റനന്‍റ്‌ റാം എന്ന കഥാപാത്രത്തെ ദുല്‍ഖറും അവതരിപ്പിക്കും. ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍ ആണ്‌ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്‌. സീത എന്ന കഥാപാത്രത്തെയാണ് മൃണാല്‍ അവതരിപ്പിക്കുക.

1960 കളില്‍ ജമ്മു കശ്‌മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്‌. വൈകാരിക പശ്ചാത്തലമുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്‌. കശ്‌മീരില്‍ വെച്ചാണ് ചിത്രത്തിന്‍റെ ഭൂരിഭാഗ ചിത്രീകരണവും പൂര്‍ത്തിയാക്കിയതെന്ന്‌ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്‍റെ പിറന്നാല്‍ ദിനത്തിലാണ് സിനിമയുടെ ആദ്യ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തത്‌.

Production number 7 cast and crew: അശ്വിന്‍ ദത്ത്‌ ആണ് നിര്‍മാണം. വൈജയന്തി മൂവീസ്‌, സ്വപ്‌ന സിനിമാസ്‌ എന്നിവര്‍ ഒന്നിച്ചാണ് ചിത്രം നിര്‍മിക്കുക. മഹാനടിക്ക്‌ ശേഷം വൈജയന്തി ഫിലിംസും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്‌. പി.എസ്‌.വിനോദ്‌ ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും നിര്‍വഹിക്കും. മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലായി ചിത്രം റിലീസിനെത്തും.

Also Read: കുട്ടിക്കാലം മുതല്‍ ഇഷ്‌ടമാണ്; ക്രഷിനൊപ്പം അഭിനയിക്കാനൊരുങ്ങി രശ്‌മിക മന്ദാന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.