ഇന്‍റര്‍നെറ്റ് ലഭ്യതയില്‍ വലിയ വര്‍ധനവ് ഉണ്ടായതോടെ പോണ്‍ വ്യവസായത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടായത്. ഇതിന്‍റെ ഫലമായി പല പോണ്‍ താരങ്ങളും വലിയ തോതില്‍ പണവും പ്രശസ്‌തിയും നേടി. എന്നാല്‍ ഇവ രണ്ടും സ്വന്തമാക്കിയ ശേഷം പോണ്‍ ഇന്‍ഡസ്‌ട്രിയില്‍ നിന്ന് പലരും മറ്റ് മേഖലകളിലേക്ക് കടന്നു. ആ രംഗം വിട്ടുപോയ ചില മുന്‍നിര താരങ്ങളെ പരിചയപ്പെടാം.
സാഷ ഗ്രേ : ലോകത്തെ മുന്‍ നിര പോണ്‍ താരങ്ങളില്‍ ഒരാളാണ് സാഷാ ഗ്രേ. പോണ്‍ ചിത്രങ്ങളില്‍ അവരുടെ പ്രകടനത്തിന് നിരവധി അവാര്‍ഡുകള്‍ നേടിയിരുന്നു. എന്നാല്‍ 2009ല്‍ 'ദ ഗേള്‍ഫ്രന്‍റ് എക്‌സ്‌പീരിയന്‍സ്' എന്ന ടിവി സീരീസിലെ ഒരു വേഷത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പോണ്‍ ഇന്‍ഡസ്‌ട്രിയോട് അവര്‍ വിട പറയുകയായിരുന്നു. 'എന്‍ടുറേജ്' എന്ന എച്ച്‌ബിഒ സീരിസിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരി എന്നുള്ള നിലയിലും പ്രശസ്‌തയാണ് സാഷ. 'നോയി സെക്‌സ്', 'ദ ജൂലിയറ്റ് സൈസൈറ്റി' എന്നിവ സാഷ എഴുതിയ നോവലുകളാണ്.
സണ്ണി ലിയോണ്‍ : കരണ്‍ജിത്ത് കൗര്‍ വോറ എന്ന സണ്ണി ലിയോണ്‍ പ്രമുഖ ബോളിവുഡ് വ്യക്തിത്വങ്ങളില്‍ ഒരാളാണ്. പോണ്‍ ഫിലിം വ്യവസായത്തില്‍ പണവും പ്രശസ്‌തിയും നേടിയതിന് ശേഷമാണ് സണ്ണിലിയോണ്‍ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോ 'ബിഗ് ബോസ് 5'ല്‍ പങ്കെടുത്തതിലൂടെയാണ് കുടുംബ പ്രേക്ഷകര്‍ക്ക് സണ്ണി ലിയോണ്‍ പരിചിതയാവുന്നത്. 'രാഗിണി എംഎംഎസ് 2', 'റയീസ്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളാണ് സണ്ണിയുടെ ആദ്യ ചിത്രങ്ങള്‍. ബിബിസിയുടെ 2016ലെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടികയില്‍ സണ്ണി ലിയോണ്‍ ഉള്‍പ്പെട്ടിരുന്നു.
മേരി കേയരി : നിരവധി പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ച് ആരാധകരുടെ മനം കവര്‍ന്ന മേരി കേയരി പോണ്‍ ഇന്‍ഡസ്‌ട്രി വിടുന്നത് 2007ലാണ്. രാഷ്ട്രീയത്തിലേക്കാണ് മേരി കടന്നത്. 2021ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മേരി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 'സെലിബ്രിറ്റി റീ ഹേബ്','സോബര്‍ ഹൗസ്' തുടങ്ങിയ റിയാലിറ്റി ഷോകളിലും മേരി പങ്കെടുത്തിട്ടുണ്ട്.
സിബല്‍ കിക്കെലി : പ്രശസ്‌ത ടെലിവിഷന്‍ സീരീസായ 'ഗെയിം ഓഫ് ത്രോണ്‍സി'ലെ അഭിനയത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ സിബല്‍ കിക്കെലി മുന്‍കാലത്ത് ഒരു പോണ്‍ സ്റ്റാറായിരുന്നു. കിക്കെലി പോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം കുടുംബത്തോട് ആദ്യഘട്ടത്തില്‍ മറച്ചുവച്ചിരുന്നു. എന്നാല്‍ ജെര്‍മന്‍ മുഖ്യധാര ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ അവരുടെ പോണ്‍ സിനിമ ചരിത്രം ചില മാധ്യമങ്ങള്‍ പുറത്തുവിടുകയായിരുന്നു. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തനമാണ് അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എന്നായിരുന്നു കിക്കെലിയുടെ പ്രതികരണം. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും കിക്കെലി നടത്തിവരുന്നുണ്ട്.
മിയ ഖലീഫ : മിയ ഖലീഫ പോണ്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായത് വെറും മൂന്ന് മാസമാണ്. എന്നാല്‍ ആ മൂന്ന് മാസം കൊണ്ട് മിയ നേടിയെടുത്ത ആരാധകരുടെ എണ്ണം കോടികളാണ്. ലബനീസ് വംശജയായ ഇവര്‍ക്ക് ഐഎസ് ഭീകര സംഘടനയുടെ വധ ഭീഷണിയുണ്ടായിരുന്നു. പോണ്‍ ഇന്‍ഡസ്ട്രിയോട് വിട പറഞ്ഞശേഷം അവര്‍ കുറച്ച് കാലം സ്പോര്‍ട്‌സ് കമന്‍റേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.