ETV Bharat / entertainment

കൊച്ചിയില്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

author img

By

Published : Apr 1, 2022, 7:00 AM IST

Updated : Apr 1, 2022, 9:53 AM IST

സരിത, സവിത, കവിത എന്നീ തിയേറ്ററുകളിലാണ് മേള

കൊച്ചിയില്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

എറണാകുളം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേഖല അന്താരാഷ്ട്ര ചലചിത്ര മേളയ്ക്ക് കൊച്ചിയില്‍ തിരി തെളിഞ്ഞു. സരിത, സവിത, കവിത എന്നീ തിയേറ്ററുകളിലാണ് മേള. ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’യായിരുന്നു ഉദ്ഘാടന ചിത്രം.

സുവര്‍ണചകോരം ലഭിച്ച ‘ക്ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഒൗട്ട് റ്റുനൈറ്റ്, ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’ യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും ‘ചെമ്മീനി’ ന്‍റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്‍റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്‍റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്‌ണന്‍റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്‌സിബിഷനുകളും മേളയുടെ ഭാഗമായുണ്ടാകും. കൂടാതെ ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രേക്ഷക സാന്നിധ്യം കൂടുതലുള്ള ചലചിത്ര മേള ഏപ്രില്‍ അഞ്ചിന് സമാപിക്കും.

also read:തിയേറ്റർ റിലീസ് ചിത്രങ്ങൾ ഒടിടിയിൽ 42 ദിവസത്തിന് ശേഷം മാത്രം ; ദുൽഖർ സൽമാന്‍റെ വിലക്ക് നീക്കി ഫിയോക്

Last Updated : Apr 1, 2022, 9:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.