ETV Bharat / entertainment

കെയ്‌റ്റ്‌ വിന്‍സ്‌ലെറ്റ് ഇനി 'പാലസില്‍'; എത്തുന്നത് പുതിയ റോളില്‍

എച്ച്‌ബിഒ ഒരുക്കുന്ന 'ദി പാലസ്' എന്ന പുതിയ പരമ്പരയില്‍ ശ്രദ്ധേയമായ വേഷത്തില്‍ കെയ്‌റ്റ്‌ വിന്‍സ്‌ലെറ്റ്; ഇത്തവണ എത്തുക നിര്‍മാതാവിന്‍റെ വേഷത്തിലും

author img

By

Published : Jul 27, 2022, 1:53 PM IST

Hollywood actress Kate Winslet  Series The Palace  Director Will Tracy  HBO limited series the trust  oscar for best actress  ഹോളിവുഡ് താരസുന്ദരി കെയ്റ്റ് വിന്‍സ്‌ലെറ്റ്  എച്ച്ബിഒയുടെ മെയര്‍ ഓഫ് ഈസ്‌റ്റ്ടൗണ്‍  ടൈറ്റാനിക്  Movie Titanic
കെയ്‌റ്റ്‌ വിന്‍സ്‌ലെറ്റ് ഇനി 'പാലസില്‍'; എത്തുന്നത് പുതിയ റോളില്‍

ഹോളിവുഡ് താരസുന്ദരി കെയ്‌റ്റ്‌ വിന്‍സ്‌ലെറ്റ് തിരക്കിലാണ്. അടുത്തതായി വരാനിരിക്കുന്ന 'ദി പാലസ്' എന്ന പുതിയ പരമ്പരയുടെ മുന്‍നിരയിലും അണിയറയിലും നടിക്ക് പിടിപ്പത് പണിയുമുണ്ട്. ഒരു സ്വേച്‌ഛാധിപത്യ ഭരണകൂടത്തിന്‍റെ കൊട്ടാരത്തിനകത്തെ ചുവരുകൾക്കുള്ളിൽ നടക്കുന്ന ഒരു വർഷത്തെ കഥയുമായാണ് 'ദി പാലസ്' എത്തുന്നത്. പരമ്പരയില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്നതിനൊപ്പം അതിന്‍റെ നിര്‍മാതാവ് കൂടിയാണ് വിന്‍സ്‌ലെറ്റ്.

ദി പാലസിന്‍റെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത് വിൽ ട്രേസിയാണ്. അതേസമയം, സംവിധാനത്തിനും നിര്‍മാണത്തിനും സന്നദ്ധതയറിയിച്ച് സ്‌റ്റീഫന്‍ ഫ്രിയേഴ്‌സ്‌ കൂടി എത്തിയതോടെ അണിയറ പ്രവര്‍ത്തകരും സന്തോഷത്തിലാണ്. എച്ച്‌ബിഒയുടെ ബാനറില്‍ എത്തുന്ന പരമ്പരയുടെ നിര്‍മാതാക്കളില്‍ ഒരാളായി ഫ്രാങ്ക് റിച്ച് എത്തുന്നു എന്ന സവിശേഷത കൂടിയുണ്ട് ദി പാലസിന്. സേത്ത് റെയ്‌സ്, ജൂലി വെയ്‌നർ, ജെൻ സ്‌പൈറ, ഗാരി ഷ്‌റ്റെയ്‌ന്‍ഗാര്‍ട്ട്, സാറ ഡെലാപ്പെ എന്നിവരാണ് ദി പാലസിന്‍റെ തിരക്കഥ സഹായികള്‍.

"പ്രഗല്‍ഭരായ ഒരുകൂട്ടം സിനിമ നിര്‍മാതാക്കള്‍ക്കൊപ്പം ചേര്‍ന്ന് 'ദി പാലസില്‍' പ്രവര്‍ത്തിക്കുന്നത് വലിയ അംഗീകാരമായി കരുതുന്നതായി എച്ച്‌ബിഒ പ്രോഗ്രാമിങിന്‍റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഫ്രാന്‍സെസ്‌ക ഓര്‍സി പറഞ്ഞു. "കെയ്‌റ്റ്‌ വിന്‍സ്‌ലെറ്റ്, സ്‌റ്റീഫന്‍ ഫ്രിയേഴ്‌സ്‌ എന്നീ ഇന്‍ഡസ്‌ട്രിയിലെ രണ്ട് പ്രധാനികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുക, വില്‍ ട്രേസിയുടെ മുദ്ര പതിഞ്ഞ മിന്നുന്ന സ്‌ക്രിപ്റ്റിന് എച്ച്‌ബിഒയിലൂടെ ജീവന്‍ നല്‍കാന്‍ കഴിയുക എന്നതെല്ലാം സ്വപ്‌ന സാഫല്യമായി കാണുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെയ്‌റ്റ്‌ വിന്‍സ്‌ലെറ്റും എച്ച്‌ബിഒയും കൈകോര്‍ത്തപ്പോഴെല്ലാം ഹോളിവുഡിന് ലഭിച്ചത് ഹിറ്റുകളായിരുന്നു. ഹെര്‍നാന്‍ ഡയസിന്‍റെ നോവലിനെ ആസ്‌പദമാക്കി എച്ച്‌ബിഒ ഒരുക്കിയ 'ദി ട്രസ്‌റ്റ്' എന്ന പരമ്പരയില്‍ നായികയായി എത്തിയത് വിന്‍സ്‌ലെറ്റായിരുന്നു. എച്ച്‌ബിഒയുടെ തന്നെ 'മെയര്‍ ഓഫ് ഈസ്‌റ്റ്‌ടൗണിലെ' അഭിനയത്തിന് മികച്ച നായികയ്‌ക്കുള്ള എമ്മി അവാര്‍ഡും വിന്‍സ്‌ലെറ്റ് മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ എച്ച്‌ബിഒ പരമ്പര 'മില്‍ഡ്രഡ് പയേഴ്‌സിലെ' അഭിനയവും താരത്തിന് എമ്മി അവാര്‍ഡ് നേടിക്കൊടുത്തിരുന്നു.

2009ല്‍ പുറത്തിറങ്ങിയ 'ദി റീഡര്‍' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ താരമാണ് കെയ്‌റ്റ്‌ വിന്‍സ്‌ലെറ്റ്. 'ടൈറ്റാനിക്', 'ഐറിസ് ', 'ലിറ്റില്‍ ചില്‍ഡ്രന്‍' എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് ഏഴ് തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച താരം കൂടിയാണ് ഹോളിവുഡിന്‍റെ സ്വന്തം കെയ്‌റ്റ്‌ വിന്‍സ്‌ലെറ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.