ETV Bharat / elections

ശബരിമല പ്രചാരണായുധമാക്കി നരേന്ദ്ര മോദി - election

കേരളത്തിന് പുറത്തും ശബരിമല പ്രചാരണ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തേനി, മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലെ പ്രസംഗത്തില്‍ അയ്യപ്പനായിരുന്നു മുഖ്യവിഷയം

ചിത്രം എഎൻഐ ട്വിറ്റർ
author img

By

Published : Apr 13, 2019, 6:42 PM IST

Updated : Apr 13, 2019, 11:27 PM IST

തേനി/മംഗളൂരു/ബംഗളൂരു: കേരളത്തിന് പുറത്ത് ശബരിമല പ്രചാരണ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് നടന്ന മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും ശബരിമലയെ പരാമര്‍ശിച്ചാണ് മോദി പ്രസംഗിച്ചത്. തേനിയിലും മംഗളൂരുവിലും ബംഗളൂരുവിലും മോദിയുടെ ഇന്നത്തെ പ്രചാരണ വേദികള്‍.

ശബരിമല പ്രചാരണായുധമാക്കി നരേന്ദ്ര മോദി
ശബരിമലയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മുസ്ലിംലീഗും അപകടകരമായ കളി കളിക്കുകയാണെന്ന് തമിഴ്നാടിലെ തേനിയിലെ പ്രസംഗത്തില്‍ പറഞ്ഞു. നമ്മുടെ സംസ്കാരം നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് അനുവദിക്കില്ല.
സൈനിക ആക്രമണത്തെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും സംസാരിച്ച മോദി ഡിഎംകെക്കും മുസ്ലിംലീഗിനും വോട്ട് ചെയ്താല്‍ അത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാവുമെന്നും പറഞ്ഞു. 1984ലെ സിഖ് കലാപം പരാമര്‍ശിച്ച് കോണ്‍ഗ്രസിനെ പരിഹസിക്കാനും മറന്നില്ല.
കര്‍ണാടകയിലെ മംഗളൂരുവിലെ പ്രസംഗത്തിലും മോദി ശബരിമല തന്നെയായിരുന്നു മുഖ്യ വിഷയമായി തെരഞ്ഞെടുത്തത്. കേരളത്തില്‍ ആര്‍ക്കും അയ്യപ്പന്‍റെ പേര് പറയാന്‍ പറ്റാത്ത അവസ്ഥായാണ്. ശബരിമലയുടെ പേര് പറയുന്നവരെ കേരളത്തില്‍ ജയിലിലടക്കുകയാണ്. അയ്യപ്പന്‍റെ പേര് പറഞ്ഞ കേരളത്തിലെ സ്ഥാനാര്‍ഥിക്ക് ജയിലില്‍ കിടക്കേണ്ട അവസ്ഥ വന്നു. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അയ്യപ്പന്‍റെയും ശബരിമലയുടെയും പേര് കേരളത്തില്‍ പറഞ്ഞാല്‍ ജയിലിലടക്കുമെന്ന വാക്കുകള്‍ ബംഗളൂരു പ്രസംഗത്തിലും മോദി ആവര്‍ത്തിച്ചു.
വിശ്വാസ - ആചാരണ സംരക്ഷണത്തിന് നേരെയുള്ള അക്രമം അനുവദിക്കില്ലെന്നും ബിജെപി ഉള്ളിടുത്തോളം കാലം ആചാരനുഷ്ഠാനങ്ങള്‍ തകര്‍ക്കാനാവില്ലെന്നും കോഴിക്കോട് ഇന്നലെ നടന്ന പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാനത്തിന് പുറത്തും ഇതേ വിഷയം മുഖ്യപ്രമേയമാക്കി മോദി പ്രസംഗിക്കുന്നത്. ദക്ഷിണേന്ത്യയിലാണ് ശബരിമല വിശ്വാസികള്‍ കൂടുതലുള്ളത്.

Intro:Body:

മംഗലപുരത്തും, തേനിയിലും ശബരിമല വിഷയം പ്രചാരണായുധമാക്കി മോദി

ശബരിമല മുഖ്യപ്രചാരണ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം കോഴിക്കോട് പ്രസംഗിച്ചപ്പോള്‍ വിശ്വാസ - ആചാര സംരക്ഷണത്തിന് ബിജെപി ഒപ്പമുണ്ടാവുമെന്നാണ് പറഞ്ഞതെങ്കില്‍, കേരളത്തിന് പുറത്ത് അയ്യപ്പന്‍റെ പേര് നേര്‍ക്ക് നേരെ പറഞ്ഞാണ് മോദി പ്രസംഗിച്ചത്.

ഇന്ന് തമിഴ്നാടിലെ തേനിയിലായിരുന്നു ആദ്യ പരാമര്‍ശം.  കേരളത്തില്‍ അയ്യപ്പന്‍റെ പേര് പറയാന്‍ ആര്‍ക്കും അനുമതിയില്ലെന്നും അയ്യപ്പന്‍റെ പേര് പറഞ്ഞ സ്ഥാനാര്‍ഥിക്ക് ജയില്‍വാസമനുഷ്ഠിക്കേണ്ടി വന്നെന്നും മോദി പറഞ്ഞു. 

Conclusion:
Last Updated : Apr 13, 2019, 11:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.