ETV Bharat / elections

തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിലെ പട്ടുവം ഡിവിഷനിൽ ശക്തമായ പോരാട്ടം - തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്

പട്ടുവം പഞ്ചായത്തിലെ പ്രസിഡന്‍റും, പ്രതിപക്ഷ നേതാവും തമ്മിൽ ഏറ്റുമുട്ടുന്നു എന്നൊരു പ്രതേകതയും ഈ മത്സരത്തിനുണ്ട്.

thalipramba block division election  തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിലെ പട്ടുവം ഡിവിഷനിൽ ശക്തമായ പോരാട്ടം  കണ്ണൂർ  തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്  പട്ടുവം പഞ്ചായത്ത്
തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിലെ പട്ടുവം ഡിവിഷനിൽ ശക്തമായ പോരാട്ടം
author img

By

Published : Dec 13, 2020, 3:24 AM IST

Updated : Dec 13, 2020, 6:22 AM IST

കണ്ണൂർ: തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഡിവിഷനാണ് പട്ടുവം. കഴിഞ്ഞ 40 വർഷത്തോളമായി എൽഡിഎഫ് വിജയിക്കുന്ന ഡിവിഷനാണ് പട്ടുവം. പട്ടുവം പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ആനക്കീൽ ചന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി. ഡിസിസി ജനറൽ സെക്രട്ടറിയും പട്ടുവം പഞ്ചായത്തിലെ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ. രാജീവൻ കപ്പച്ചേരിയെയാണ് യുഡിഎഫ് സ്ഥാനാർഥി. പ്രസിഡന്‍റും, പ്രതിപക്ഷ നേതാവും തമ്മിൽ ഏറ്റുമുട്ടുന്നു എന്നൊരു പ്രതേകതയും ഈ മത്സരത്തിനുണ്ട്. കരുത്തരായ രണ്ടു സ്ഥാനാർഥികൾ അയതുകൊണ്ടുതന്നെ ഇത്തവണ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിലെ പട്ടുവം ഡിവിഷനിൽ ശക്തമായ പോരാട്ടം

കഴിഞ്ഞ അഞ്ചു വർഷക്കാലമായി പട്ടുവം പഞ്ചായത്ത് പ്രസിഡന്‍റ്‌ എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയ വികസനങ്ങളെ മുൻ നിർത്തിയാണ് താൻ മത്സരിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനക്കീൽ ചന്ദ്രൻ പറയുന്നു. ഇക്കാലയളവിൽ പഞ്ചായത്തിലെ കാർഷിക -ആരോഗ്യ -വികസന മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് പ്രചാരണായുധമെന്ന് അദ്ദേഹം പറഞ്ഞു. 15000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇത്തവണയും ഡിവിഷൻ വിജയിക്കണക്കുമെന്നാണ് എൽഡിഎഫിന്‍റെ കണക്കുകൂട്ടൽ.

പട്ടുവം പഞ്ചായത്തിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഭരണകക്ഷിയുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചകൾ ചൂണ്ടിക്കട്ടിയാകും തന്‍റെ മത്സരമെന്ന് യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി പറഞ്ഞു. മൂന്ന് ഭാഗവും പുഴയാൽ ചുറ്റപ്പെട്ട പ്രദേശമായ പട്ടുവത്തെ 400 ലധികം വരുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്ന യാതൊരു നടപടിയും ഭരണാധികാരികളിൽ നിന്നും ഉണ്ടായില്ലെന്നും കാർഷിക മേഖലയിലും വൻ പരാജയമാണെന്നാണ് അദ്ദേഹം പറയുന്നു.

പട്ടുവം ഡിവിഷൻ പിടിച്ചെടുക്കുമെന്ന് യുഡിഎഫും മികച്ച ഭൂരിപക്ഷത്തോടെ ഇത്തവണയും വിജയം കൊയ്യുമെന്നും എൽഡിഎഫും പറയുന്നു. അതിനാൽ തന്നെ പട്ടുവം ഡിവിഷൻ ഇത്തവണ ആർക്കൊപ്പമെന്നറിയാൻ വിധിദിനം വരെ കാത്തിരിക്കേണ്ടി വരും.

Last Updated : Dec 13, 2020, 6:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.