ETV Bharat / elections

വടകരയില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ കള്ളവോട്ടെന്ന് യുഡിഎഫ് ആരോപണം

തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ വോട്ടുചേര്‍ക്കാനും നീക്കം ചെയ്യാനും സിപിഎം അനുകൂല ബൂത്ത് തല ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും യുഡിഎഫ്.

author img

By

Published : May 4, 2019, 7:17 PM IST

Updated : May 4, 2019, 8:32 PM IST

വടകരയില്‍ സിപിഎം നേതൃത്വത്തില്‍ കള്ളവോട്ടെന്ന് യുഡിഎഫ്

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ളവോട്ടും അതിക്രമവും നടത്തിയതായി യുഡിഎഫ് ആരോപണം. തലശേരി നിയോജക മണ്ഡലത്തിലെ നാല്‍പ്പത്തിയഞ്ചിലധികം ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തെന്ന് തെളിവുകള്‍ നിരത്തിയാണ് യുഡിഎഫിന്‍റെ ആരോപണം. ബൂത്ത് ഏജന്‍റുമാരെ ഭീഷണിപ്പെടുത്തിയും ബൂത്തുകളില്‍ നിന്നും പിടിച്ചിറക്കിയുമാണ് കള്ളവോട്ടുകള്‍ ചെയ്തതെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എരഞ്ഞോളി, കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ലി, കോടിയേരി വില്ലേജുകളില്‍ വ്യാപക അക്രമമാണ് നടത്തിയത്. എരഞ്ഞോളി,കതിരൂര്‍ പഞ്ചായത്തുകളിലെ ഏഴ് വീതം ബൂത്തൂകളിലും തലശേരി നഗരസഭയില്‍ അഞ്ച് ബൂത്തുകളിലും, കോടിയേരിയിലെ ഒമ്പത് ബൂത്തുകളിലും അതിക്രമങ്ങളും കള്ളവോട്ടുകളും നടന്നിട്ടുണ്ട്. പന്ന്യാന്നൂര്‍ പഞ്ചായത്തിലെ ആറ് ബൂത്തുകളിലും ചൊക്ലിയില്‍ 15 ബൂത്തുകളിലും അതിക്രമങ്ങള്‍ ഉണ്ടായെന്നും യുഡിഎഫ് ആരോപിച്ചു.

വടകരയില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ കള്ളവോട്ടെന്ന് യുഡിഎഫ് ആരോപണം

പന്ന്യാന്നൂര്‍ പഞ്ചായത്തംഗം അഞ്ജന 122-ാം ബൂത്തില്‍ നാല് കള്ളവോട്ടുകള്‍ ചെയ്തെന്നും ചൊക്ലി പഞ്ചായത്ത് പ്രസിഡന്‍റായ രാജേഷ് വിവിധ ബൂത്തുകളില്‍ കയറി കള്ളവോട്ടിന് നേതൃത്വം നല്‍കിയെന്നും നേതാക്കള്‍ ആരോപിച്ചു. പ്രവാസികളുടേത് ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ചെയ്തതായും ആരോപണമുണ്ട്. തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ വോട്ടുചേര്‍ക്കാനും നീക്കം ചെയ്യാനും സിപിഎം അനുകൂല സംഘടനാ പ്രതിനിധികളായ ബൂത്ത് തല ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. ഇത്തരം സംഭവങ്ങളില്‍ ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

Intro:Body:

വടകര പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ തലശ്ശേരി നിയോജക മണ്ഡലത്തിലെ നാല്‍പ്പത്തിയഞ്ചിലേറെ ബൂത്തുകളില്‍ സി. പി. എം വ്യാപകമായി കള്ളവോട്ടും അതിക്രമങ്ങളും നടത്തിയതായി തെളിവുകള്‍ പുറത്ത്. ബൂത്ത് ഏജന്റ്മാരെ ഭീഷണിപ്പെടുത്തിയും ബൂത്തുകളില്‍ നിന്നും പിടിച്ചിറക്കിയുമാണ് കള്ളവോട്ടുകള്‍ ചെയ്തതെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എരഞ്ഞോളി, കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ലി, കോടിയേരി വില്ലേജുകളിലാണ് ഇത്തരത്തില്‍  വ്യാപകമായ അതിക്രമം നടത്തിയത്. എരഞ്ഞോളി പഞ്ചായത്തിലെ 3, 7, 8, 10, 14, 16, 17 ബൂത്തൂകളിലും കതിരൂരില്‍ 23, 24, 25, 30, 39, 40, 46 ബൂത്തുകളിലും തലശ്ശേരി നഗരസഭയില്‍ 82, 83, 84, 85, 86 ബൂത്തുകളിലും, കോടിയേരിയിലെ 101, 105, 106, 108, 110, 111, 112, 113, 114 ബൂത്തുകളിലും പന്ന്്യന്നൂര്‍ പഞ്ചായത്തിലെ 120, 121, 122, 123, 124, 127 ബൂത്തുകളിലും ചൊക്ലിയില്‍ 143, 144, 145, 148, 155, 156, 157, 158, 159, 160, 161, 162, 163, 164, 165 ബൂത്തുകളിലും അതിക്രമങ്ങളും കള്ളവോട്ടുകളും നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച കാമറ ദൃശ്യങ്ങളും മറ്റ് രേഖകളും യു.ഡി.എഫ് ശേഖരിക്കുകയാണ്. യു.ഡി.എഫ് നേതൃത്വത്തിലുള്ള അഭിഭാഷക സംഘം തുടര്‍ന്ന് യോഗം ചേര്‍ന്ന് നിയമ നടപടിയുമായ് മുന്നോട്ട് പോകാനാണ് തീരുമാനമെന്നറിയുന്നു. 

  തലശ്ശേരി , കൂത്തുപറമ്പ്  നിയോജക മണ്ഡലങ്ങളിലെപല ബൂത്തുകളിലും യു.ഡി.എഫ് ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടാണ് ഇത്തരം അതിക്രമങ്ങള്‍ നടത്തിയത്. ഒരു ഗ്രാമ പഞ്ചായത്തിലെ  വനിത ജനപ്രതിനിധിയായ  അഞ്ജന 122 ാം ബൂത്തില്‍ 4 കള്ളവോട്ടുകള്‍ ചെയ്തു. കതിരൂര്‍ പഞ്ചായത്തില്‍ ഗള്‍ഫിലുള്ള മുസമ്മിലിന്റെ വോട്ട് നാല്‍പ്പതാം നമ്പര്‍ ബൂത്തില്‍ ക്രമ നമ്പര്‍ 18 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഇത് ചെയ്തത് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റംലയുടെ സഹോദരനാണെന്ന് കണ്ടെത്തിയിട്ടുണ്ട.്   ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് രാജേഷ് വിവിധ ബൂത്തുകളില്‍ കയറി കൃത്രിമത്തിന് നേതൃത്വം നല്‍കി. എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് തഅ്‌ലിമുസബിയാല്‍ മദ്രസ എല്‍.പി സ്‌കൂള്‍ ബൂത്തില്‍ നിരവധി കള്ള വോട്ടുകള്‍ സി.പി.എം രേഖപ്പെടുത്തിയതായും ഗള്‍ഫിലുള്ളവരുടെ വോട്ട് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട.്‌പോണ്ടിച്ചേരിയുടെ ഭാഗമായ പള്ളൂരിലെ ഒരു സംഘം സി. പി. എം പ്രവര്‍ത്തകര്‍ വിവിധ ബൂത്തുകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ കയ്യേറ്റത്തിന് നേതൃത്വം നല്‍കിയതായും പരാതി ഉയര്‍ന്നിട്ടുണ്ട.്  

         ഗള്‍ഫിലും അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യുവരുടെയും വോട്ടുകള്‍ വിവിധ ബൂത്തുകളില്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ കോടതിയില്‍ യു.ഡി.എഫ്  ഹാജരാക്കും. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വോട്ടുചേര്‍ക്കാനും നീക്കം ചെയ്യാനും അവസരം ലഭിച്ചപ്പോള്‍ ബി. എല്‍. ഒ മാര്‍ വ്യാപകമായി കൃത്രിമത്തിന് കൂട്ടുനിന്നു. സി.പി.എം അനുകൂല സംഘടനാ പ്രതിനിധികളായ ബി.എല്‍.ഒ മാരാണ് ഇത്തരം ക്രമക്കേടിന് കൂട്ടു നിന്നത.് നിരവധി യു. ഡി. എഫ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തു. പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ച എഴുപത്തിയൊന്നാം ബൂത്തിലെ രമേശന്റെ വോട്ട്  അറിയിപ്പുപോലും നല്‍കാതെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ നിയമനടപടികളുമായ് മുന്നോട്ടുപോകാനാണ് യു. ഡി. എഫ് തീരുമാനം.

Conclusion:
Last Updated : May 4, 2019, 8:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.