ETV Bharat / elections

വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും - പ്രതിപക്ഷ ഹർജി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിൻ്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വിവിപാറ്റ്. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽ നിന്ന് രസീത് ലഭിക്കും.

വിവിപാറ്റ് മെഷീൻ
author img

By

Published : Apr 8, 2019, 10:43 AM IST

അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിവിപാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്നും വോട്ടെണ്ണല്‍ നീളുന്നത് കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. 400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുടെ വിവിപാറ്റ് എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒൻപത് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. നിലവിലുള്ളതിനേക്കാൾ ഇരട്ടി ഉദ്ദോഗ്യസ്ഥരെ നിയമിച്ചാൽ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാനാവുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. വിവിപാറ്റ് എണ്ണണമെന്നും ഫലം അറിയാൻ കാത്തിരിക്കാൻ തയ്യാറാണെന്നും പ്രതിപക്ഷ പാർട്ടികൾ കോടിതിയെ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ വിവിപാറ്റിന്‍റെ കാര്യത്തിൽ ഇന്ന് കോടതി തീരുമാനമെടുക്കുമെന്നാണ് വിവരം. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. വോട്ട് ചെയ്യുമ്പോള്‍ അത് വിവിപാറ്റിലും രേഖപ്പെടും. വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽനിന്ന് രസീത് ലഭിക്കും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. വോട്ടർമാർക്ക് ആ പേപ്പർ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടർമാർക്ക് ഏഴ് സെക്കന്‍റ് സമയം നൽകും. എന്നാൽ ഈ പേപ്പർ പോളിങ് ബൂത്തിന് പുറത്തേക്ക് കൊണ്ട് പോകാൻ കഴിയില്ല.

Intro:Body:

വിവിപാറ്റ് രസീതുക്കൾ എണ്ണമെന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും 

അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.  വിവിപാറ്റ് എണ്ണുന്നത് പ്രായോഗിക്കമല്ലെന്നും  ഇത് വോട്ടെണ്ണൽ നീളുന്നതിന് കാരണമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. 400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുടെ വിവിപാറ്റ് എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒൻപത് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. 

എന്നാൺ വിവിപാറ്റ് എണ്ണമെന്നും ഫലം അറിയാൻ കാത്തിരിക്കാൻ തയ്യാറാണെന്നും പ്രതിപക്ഷ പാർട്ടികൾ കോടിതിയെ അറിയിച്ചു. 

ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ  വിവിപാറ്റിന്‍റെ കാര്യത്തിൽ ഇന്ന് കോടതി തീരുമാനമെടുക്കുമെന്നാണ് വിവരം. നിലവിലുള്ളതിനേക്കാൾ ഇരട്ടി ഉദ്ദോഗ്യസ്ഥരെ നിയമിച്ചാൽ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാനാവുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വിവിപാറ്റ്.  വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്പോള്‍ അത് വിവിപാറ്റിലും രേഖപ്പെടുന്നു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽനിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. 

ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടർന്ന് വോട്ടർമാർക്ക് ആ പേപ്പർ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടർമാർക്ക് ഏഴ് സെക്കന്‍റ് സമയം നൽകും. എന്നാൽ ഈ പേപ്പർ പോളിങ് ബൂത്തിന് പുറത്തേക്ക് കൊണ്ട് പോകാൻ കഴിയില്ല. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.