ETV Bharat / elections

" ലോക്സഭാ സീറ്റിന് വേണ്ടി അച്ഛന്‍ 6 കോടി രൂപ നല്‍കി "- ആംആദ്മി സ്ഥാനാര്‍ഥിയുടെ മകന്‍ - Allegation

വെസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി ബല്‍ബിര്‍ സിങിന്‍റെ മകനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

file
author img

By

Published : May 11, 2019, 6:23 PM IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത ആരോപണവുമായി സ്ഥാനാര്‍ഥിയുടെ മകന്‍ രംഗത്ത്. ലോക്സഭാ സീറ്റിനു വേണ്ടി വെസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി ബല്‍ബിര്‍ സിങ്, കെജ്രിവാളിന് ആറു കോടി രൂപ നല്‍കിയെന്നാണ് ബല്‍ബിറിന്‍റെ മകന്‍ ഉദയ് ആരോപിക്കുന്നത്. അഴിമതി വിരുദ്ധ സന്ദേശം ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ തന്നെ അഴിമതിക്കാരനായി മാറിയിരിക്കുകയാണെന്നും ഉദയ് പറഞ്ഞു.

എന്നാല്‍ തന്‍റെ മകന്‍റെ ആരോപണം തീര്‍ത്തും തെറ്റാണെന്നും സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ താന്‍ അവനുമായി ചര്‍ച്ച ചെയ്തിട്ടില്ലായെന്നും ബല്‍ബിര്‍ സിങ് വ്യക്തമാക്കി. ഭാര്യയുമായി വേര്‍പിരിഞ്ഞതിനു ശേഷം അവളുടെ സംരക്ഷണയിലാണ് മകനെന്നും വളരെ അപൂര്‍വ്വമായി മാത്രമാണ് ഞാന്‍ അവനോട് സംസാരിക്കാറുള്ളതെന്നും ബല്‍ബിര്‍ പറഞ്ഞു. സംഭവത്തില്‍ കേജ്രിവാള്‍ പ്രതികരിച്ചിട്ടില്ല.

Intro:Body:

https://timesofindia.indiatimes.com/elections/lok-sabha-elections-2019/delhi/news/my-dad-paid-rs-6-crore-to-arvind-kejriwal-for-ticket-alleges-aap-candidates-son/articleshow/69281406.cms

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.