ന്യൂഡല്‍ഹി: ആര്‍ എസ് എസ് പിന്തുണ അവസാനിപ്പിച്ചെന്നും തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ തോല്‍ക്കുമെന്നും ബി എസ് പി അധ്യക്ഷ മായാവതി. നടപ്പിലാക്കാത്ത വാഗ്ദാനങ്ങളും പൊതുജന പ്രക്ഷോഭങ്ങളും കാരണം പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും ഇത് മോദിയെ തളര്‍ത്തിയെന്നും മായാവതി പറഞ്ഞു. റോഡ് ഷോകള്‍ക്കും പ്രാര്‍ഥനായോഗങ്ങള്‍ക്കും വേണ്ടി വന്‍ തുക ചെലവഴിക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും അതുകൊണ്ട് തന്നെ ഈ ചെലവുകളും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണമെന്നും മായാവതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഒപ്പം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയും അവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇതിനെതിരെ കമ്മീഷന്‍ നടപടിയെടുക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.