തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയതിനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി എസ് പി നേതാവ് മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.
കോണ്‍ഗ്രസിനും എസ്പിക്കും ബിഎസ്പിക്കും സഖ്യത്തിലാണ് വിശ്വാസമെങ്കില്‍ തങ്ങള്‍ക്ക് ദൈവത്തിലാണ് (ബജ്റംഗബലി) വിശ്വാസമെന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. മുസ്ലീം വോട്ടുകള്‍ ഭിന്നിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മായാവതി പ്രസംഗിച്ചത്. ഇന്ന് വൈകുന്നേരത്തിനകം പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണം എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുനേതാക്കൾക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പ് പ്രകാരം മതത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടത്തല്‍.
യോഗി ആദിത്യനാഥിന് രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുന്നത്. നേരത്തെ പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഇന്ത്യൻ സേന ആക്രമണം നടത്തിയപ്പോള്‍ അതിനെ '' മോദിജി കീ സേന " എന്ന് യോഗി വിശേഷിപ്പിച്ചത് വിവാദമാവുകയും കമ്മീഷന്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.