ETV Bharat / elections

ഇടുക്കിയില്‍ ഇടതിനെതിരെ വന്‍ തരംഗം: ഇബ്രാഹിം കുട്ടി കല്ലാർ - congrss

പിണറായി വിജയന് എതിരെ ശക്തമായ പടപ്പുറപ്പാടിലാണ് ജനങ്ങളെന്ന് ഇബ്രാഹിം കുട്ടി കല്ലാര്‍.

ഇബ്രാഹിം കുട്ടി കല്ലാർ  ഡിസിസി പ്രസിഡൻ്റ്  ibrahim kutty kallar  congrss  election
ഇടുക്കിയില്‍ ഇടതുമുന്നണിക്കെതിരെ വലിയ തരംഗം: ഇബ്രാഹിം കുട്ടി കല്ലാർ
author img

By

Published : Apr 1, 2021, 9:00 PM IST

ഇടുക്കി: ഇടുക്കി ജനതയെ വഞ്ചിച്ച ഇടതുമുന്നണിക്കെതിരെ വലിയ തരംഗമാണ് കാർഷികമേഖലയിൽ പ്രകടമാകുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാർ. ജില്ലയില്‍ അഞ്ച് സീറ്റിലും യുഡിഎഫ് സ്ഥാനാർഥികള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇഎം ആഗസ്തിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ഏറ്റവും വിഷമ ഘട്ടത്തിൽ, അവരെ സഹായിക്കാൻ ഇടതുമുന്നണി തയ്യാറായില്ല. ഇത് വലിയ ബുദ്ധിമുട്ടാണ് ജനങ്ങളുടെ മനസ്സിലുണ്ടാക്കിയത്. ഭൂപ്രശ്നം വിഷയമേയല്ലെന്ന നിലയിലാണ് എൽഡിഎഫ് പ്രചാരണ പരിപാടികൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.