ETV Bharat / elections

തുടര്‍ച്ചയായി അഞ്ചാം തവണ ഇരിങ്ങാലക്കുടയില്‍ ജനവിധി തേടി തോമസ് ഉണ്ണിയാടൻ

ഇത്തവണ ശക്തമായ മത്സരം നടക്കുന്ന തൃശൂരിലെ മണ്ഡലമാണ് ഇരിങ്ങാലക്കുട.

election  Thomas unniyadan  politics  udf  congress  bjp  തോമസ് ഉണ്ണിയാടൻ  ഇരിങ്ങാലക്കുട  യുഡിഎഫ്  കോൺഗ്രസ്
തുടര്‍ച്ചയായി അഞ്ചാം തവണ ഇരിങ്ങാലക്കുടയില്‍ ജനവിധി തേടി തോമസ് ഉണ്ണിയാടൻ
author img

By

Published : Mar 28, 2021, 4:54 PM IST

തൃശ്ശൂര്‍: ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടർച്ചയായി അഞ്ചാം തവണയും ജനവിധി തേടി യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ. 2001 മുതൽ 15 വർഷം ഇരിങ്ങാലക്കുടയുടെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. 2016ൽ പരാജയമേറ്റുവാങ്ങിയെങ്കിലും വീണ്ടും ഒരങ്കത്തിന് തയ്യാറെടുക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് പ്രതിനിധിയായ തോമസ് ഉണ്ണിയാടൻ. ഇരിങ്ങാലക്കുട സീറ്റ് കോൺഗ്രസിന് നൽകണമെന്ന ആവശ്യവുമായി ഉണ്ണിയാടനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ എംപി ജാക്സന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗക്കാരനായ ഉണ്ണിയാടന്‍റെ സ്ഥാനാർഥിത്വത്തിന് മാറ്റമുണ്ടായില്ല. കോൺഗ്രസിന്‍റെ പ്രതിഷേധങ്ങൾക്ക് വിരാമമിട്ട് എംപി ജാക്സൺ കൊടുങ്ങല്ലൂരിൽ സ്ഥാനാർഥിയായി.

അഞ്ചാംതവണയും ജനവിധി തേടി സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ

എംഎൽഎ ആയിരുന്ന മൂന്നു തവണയും മികച്ച പ്രവർത്തനമാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടത്തിയതെന്ന് ഉണ്ണിയാടന്‍ പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച ആദ്യ നിയോജകമണ്ഡലമാണെന്നും കോർട്ട് കോംപ്ലക്സും മിനി സിവിൽ സ്റ്റേഷനുമെല്ലാം യാഥാർത്ഥ്യമാക്കിയത് തന്‍റെ പ്രയത്നത്താലാണെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിംഗ് എംഎൽഎ കെയു അരുണനു പകരം സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യ പ്രൊഫ ആർ ബിന്ദുവാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. മുൻ ഡിജിപി ജേക്കബ് തോമസാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. കോൺഗ്രസ്സിനോട് ആഭിമുഖ്യം പുലർത്തുന്ന മണ്ഡലമാണെങ്കിലും ഇരിങ്ങാലക്കുടയിൽ ബിജെപിക്കും സ്വാധീനമുള്ള പ്രദേശങ്ങളുണ്ട്. ഇത്തവണ ശക്തമായ മത്സരം നടക്കുന്ന തൃശൂരിലെ ഒരു മണ്ഡലം കൂടിയാണ് ഇരിങ്ങാലക്കുട.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.