എറണാകുളം: കളമശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുടെ തെരെഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. വിഇ അബ്ദുൾ ഗഫൂറിന്‍റെ പത്രിക പ്രകാശനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പാക്കാൻ അബ്ദുൾ ഗഫൂറിന്‍റെ വിജയം അനിവാര്യമാണെന്ന് എംപി പറഞ്ഞു. ക്ഷേമ പെൻഷൻ തുക പ്രതിവർഷം 36000 രൂപയാക്കുക, സൗജന്യ അരി വിതരണം തുടങ്ങി ഉപകാരപ്രദമായ പദ്ധതികളാൽ കളമശ്ശേരിയുടെ വികസനം സാക്ഷാത്കരിക്കുമെന്ന് അബ്ദുൾ ഗഫൂർ പറഞ്ഞു. അഡ്വ ബിഎ അബ്ദുൾ മുത്തലീബ്, ജമാൽ മണക്കാടൻ, കെകെ ജിന്നാസ്, വികെ ഷാനവാസ്, ഇകെ സേതു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തെരെഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി കളമശ്ശേരി യുഡിഎഫ് സ്ഥാനാര്‍ഥി - പ്രകടന പത്രിക
മണ്ഡലത്തിന് ഉപകാരപ്രദമായ പദ്ധതികളാൽ കളമശ്ശേരിയുടെ വികസനം സാക്ഷാത്കരിക്കുമെന്ന് അബ്ദുൾ ഗഫൂർ