ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ. രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയുടെ അടിസ്ഥാനത്തിൽ അണ്ണാ ഡി.എം.കെ നൽകിയ പരാതിയിലാണ് നടപടി.
സംഭവത്തിൽ രാജക്കെതിരെ അണ്ണാ ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. അതേസമയം, രാജയെ തള്ളി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ രംഗത്തെത്തി. പ്രചാരണത്തിൽ നേതാക്കളെ അവഹേളിക്കുന്ന ഭാഷ ഉപയോഗിക്കരുതെന്ന് സ്റ്റാലിൻ നിർദേശിച്ചു.