ETV Bharat / elections

കാട്ടായിക്കോണത്ത് സി.പി.എം -ബി.ജെ.പി.സംഘർഷം : നാല് ബി.ജെ.പി.പ്രവർത്തകർക്ക് പരിക്ക് - കാട്ടായിക്കോണത്ത് സി.പി.എം -ബി.ജെ.പി.സംഘർഷം : നാല് ബി.ജെ.പി.പ്രവർത്തകർക്ക് പരിക്ക്

ബി.ജെ.പി.യുടെ ബൂത്ത് ഓഫീസ് അടിച്ചു തകർത്തു

Kattayikkonam  cpm -bjp clash in Kattayikkonam  cpm -bjp clash  കാട്ടായിക്കോണത്ത് സി.പി.എം -ബി.ജെ.പി.സംഘർഷം : നാല് ബി.ജെ.പി.പ്രവർത്തകർക്ക് പരിക്ക്  സി.പി.എം -ബി.ജെ.പി.സംഘർഷം
കാട്ടായിക്കോണത്ത് സി.പി.എം -ബി.ജെ.പി.സംഘർഷം : നാല് ബി.ജെ.പി.പ്രവർത്തകർക്ക് പരിക്ക്
author img

By

Published : Apr 6, 2021, 11:36 PM IST

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണം ജംഗ്‌ഷനിൽ സി.പി.എം -ബി.ജെ.പി.പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാല്‌ പേർക്ക് പരിക്കേറ്റു. കാട്ടായിക്കോണം ജംഗ്‌ഷനിൽ ഒരുക്കിയിരുന്ന ബി.ജെ.പി.യുടെ ബൂത്ത് ഏജന്‍റുമാരായ ബിജുകുമാറിനും, ജ്യോതി അനാമിക, അശ്വതി, വിജയകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്ലാസ്റ്റിക് കസേര കൊണ്ടുള്ള മർദ്ദനത്തിൽ ബിജുകുമാറിനും വിജയകുമാറിനും തലയ്ക്ക് പരിക്കുണ്ട്. അനാമികയുടെ കൈയ്യിൽ പൊട്ടിയ കസേരയുടെ ഭാഗം കൊണ്ട് മുറിവേറ്റു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൂത്ത് ഓഫീസിലിരുന്ന് ബി.ജെ.പി.പ്രവർത്തകരുമായി സി.പി.എം പ്രവർത്തകർ വാക്കുതർക്കത്തിൽ ഏർപ്പെട്ടതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് സി.പി.എം.പ്രവർത്തകർ ബി.ജെ.പി ബൂത്ത് ഓഫീസ് അടിച്ച് തകർക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഉൾപ്പെടെ നിരവധി ബി.ജെ.പി.നേതാക്കൾ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ചനടത്തുകയും ബൂത്ത് കമ്മറ്റി പുനഃസ്ഥാപിക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്നും കേന്ദ്ര സേന ഉൾപ്പെടെ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിക്കാമെന്നും പറഞ്ഞതനുസരിച്ച് പ്രതിക്ഷേധം അവസാനിപ്പിച്ച് ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ മടങ്ങി.

എന്നാൽ വൈകുന്നേരം നാല് മണിയോടെ കാട്ടായിക്കോണം ജംഗ്‌ഷനിൽ കാറിലെത്തിയ നാലംഗ സംഘം റോഡിൽ നിന്ന സി.പി.എം. പ്രവർത്തകരായ രണ്ടുപേരെ മർദിച്ചത്തറഞ്ഞ് നേരത്തെ വീടുകളിലേക്ക് മടങ്ങിയ സി.പി.എം.പ്രവർത്തകർ ഒത്തുകൂടുകയും അക്രമികൾ എത്തിയ കാർ അടിച്ച് തകർക്കുകയും ചെയ്തു. തകർക്കപ്പെട്ട കാറിൽ ബി.ജെ.പി. നെടുമങ്ങാട്,കഴക്കൂട്ടം സ്ഥാനാർഥികളുടെ പോസ്റ്ററുകളും മദ്യകുപ്പികളും കണ്ടെത്തി. തുടർന്ന് പൊലീസ് റിക്കവറി വാനിൽ കാർ സ്റ്റേഷനിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചത് സി.പി.എം.പ്രവർത്തകർ തടയുകയും കാറിൽ മാരകായുധങ്ങൾ ഉണ്ടെന്നും പരിശോധിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം കാർ മാറ്റിയാൽ മതിയെന്നും പ്രവർത്തകർ വാശിപിടിച്ചതോടെ കേന്ദ്ര പൊലീസ് നിരീക്ഷകന്‍റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രവർത്തകരെ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. പിരിഞ്ഞ് പോകാൻ കൂട്ടാക്കാത്തതിനെ തുടർന്ന് പൊലീസ് ചെറിയ തോതിൽ ലാത്തിച്ചാർജ് നടത്തി.

പൊലീസ് നടപടിയിൽ നഗരസഭാ കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി.രമേശൻ, പോത്തൻകോട് പഞ്ചായത്ത് അംഗം പ്രവീൺ, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേഴ്സണൽ സ്റ്റാഫ് സാജു, അജിത്കുമാർ, ഡി.വൈ.എഫ്. ഐ .ഏര്യാ പ്രസിഡന്‍റ് സുർജിത്ത് ഉൾപ്പെടെ നിരവധി സി.പി.എം .പ്രവർത്തകർക്ക് പരിക്കേറ്റു. രമേശന്‍റെ കാട്ടായിക്കോണത്തെ വീട്ടിലും സമീപത്തെ സി.പി.എം. പ്രവർത്തകരുടെ വീടുകളിലും അതിക്രമിച്ചുകയറിയ പൊലീസ് സ്ഥലത്ത് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷിടിച്ചു.വീടുകളിൽ ഉണ്ടായിരുന്ന നിരപരാധികളായ അനുഭാവികളെയാണ് പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റു ചെയ്തതെന്ന് എൽഡിഎഫ് ആരോപിച്ചു. റോഡിലിട്ടും വാഹനത്തിൽ വെച്ചും പൊലീസ് ക്രൂരമായി മർധിച്ചതായി നേതാക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. സ്ഥലത്ത് രാത്രി വൈകിയും സംഘർഷ സാധ്യത നിലനിൽക്കുന്നു. റൂറൽ എസ്പിയുടെ നേത്യർത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.