ദിസ്‌പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിനുളള ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കി. 40 സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. പട്ടിക പ്രകാരം സംസ്ഥാന അധ്യക്ഷൻ റിപ്പൺ ബോറ ഗോഹ്പൂരിൽ നിന്ന് മത്സരിക്കും. റാണ ഗോസ്വാമി,സുബ്രമിത്ര ഗോഗോയ് രാജ്‌കുമാർ നിലാന്ദ്ര, നിയോഗ് സിബ്‌നാഥ് ചേതിയ തുടങ്ങിയവരും പട്ടികയിൽ ഉണ്ട്.
അസം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നൽകുന്നത്. പ്രചാരങ്ങൾക്ക് തുടക്കം കുറിച്ച് പ്രിയങ്ക സംസ്ഥനത്തെ ആദ്യ സന്ദർശനം പൂർത്തിയാക്കിയിരുന്നു. 2016 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വരുന്നതുവരെ 15 വർഷം (2001-2016) സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോൺഗ്രസ് ഇടതുപക്ഷ പാർട്ടികളുമായും പ്രാദേശിക പാർട്ടികളുമായും 'മഹാഗത്ബന്ധൻ' രൂപീകരിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.മാർച്ച് 27നാണ് അസമിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്.