ETV Bharat / elections

ഇടതാണ് എന്നും ചിറയിൻകീഴ്, വലത്തേക്ക് മറിക്കാൻ അനൂപും പ്രതീക്ഷയോടെ ആശാനാഥും - njp

വോട്ടിങ് ശതമാനം വര്‍ധിപിക്കാനുളള ശ്രമത്തിലാണ് എൻ.ഡി.എ

ചിറയിൻകീഴ് മണ്ഡലം  കേരളത്തിലെ തെരഞ്ഞെടുപ്പ്  kerala election  kerala election 2021  udf  udf-ldf  njp  NDA
ചിറയിൻകീഴ് മണ്ഡലം
author img

By

Published : Mar 30, 2021, 7:53 PM IST

Updated : Apr 2, 2021, 11:20 AM IST

തിരുവനന്തപുരം: മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍എ നാടിന്‍റെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും ഒരു വനിത ചിറയിന്‍കീഴില്‍ എം.എൽ.എയായി വരണമെന്നും എൻ.ഡി.എ സ്ഥാനാര്‍ഥി ആശാനാഥ് പറയുന്നു. കയര്‍ തൊഴിലാളികള്‍ ഏറെയുള്ള മണ്ഡലത്തില്‍ സഹകരണ സംഘങ്ങള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്. പൊട്ടിപൊളിഞ്ഞ റോഡുകള്‍ എം.എൽ.എയുടെ പരാജയമാണെന്നും ആശ ചൂണ്ടിക്കാണിക്കുന്നു.

ചിറയിൻകീഴ് മണ്ഡലം

അതേസമയം, മണ്ഡലത്തില്‍ 1600 കോടിയോളം രൂപയുടെ വികസനം നടപ്പിലാക്കിയെന്ന് എം.എല്‍.എ കൂടിയായ വി. ശശി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും വലിയ ഭൂരിപക്ഷത്തില്‍ തുടര്‍വിജയം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ നാടിന്‍റെ പരമപ്രധാന വികസനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ എം.എല്‍.എയ്ക്ക് കഴിഞ്ഞില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആരോപിച്ചു. ടൂറിസത്തിന് അനന്തസാധ്യതയുള്ള മണ്ണില്‍ ഒരു ടൂറിസം പാക്കേജ് പോലുമില്ലെന്നാണ് അനൂപ് പറയുന്നത്.

ചിറയിൻകീഴ് മണ്ഡലം  കേരളത്തിലെ തെരഞ്ഞെടുപ്പ്  kerala election  kerala election 2021  udf  udf-ldf  njp  NDA
എംഎല്‍എ

തദ്ദേശ തെരഞ്ഞെടുപ്പിലെ മേല്‍ക്കെയാണ് ചിറയിന്‍കീഴ് മണ്ഡലത്തില്‍ ഇടതു പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന്‍റെ വിജയം യു.ഡി.എഫ് ക്യാമ്പില്‍ വലിയ ആത്മവിശ്വാസം നല്‍കുന്നു. വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.

2016 ലെ ഗ്രാഫ്

തദ്ദേശം

Last Updated : Apr 2, 2021, 11:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.