ETV Bharat / elections

സർവേ റിപ്പോർട്ടുകൾ അഭിപ്രായ പ്രകടനങ്ങൾ മാത്രം, അലംഭാവം പാടില്ലെന്ന് മുഖ്യമന്ത്രി - സിപിഎം

ഇടത് മുന്നണി തെരഞ്ഞടുപ്പിനെ നേരിടുന്നത് പ്രകടന പത്രിക മുൻനിർത്തിയെന്ന് മുഖ്യമന്ത്രി

pinarayi vijayan  election survey reports  kerala election  politics  മുഖ്യമന്ത്രി പിണറായി വിജയൻ  കോൺഗ്രസ്  സിപിഎം  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
സർവേ റിപ്പോർട്ടുകൾ അഭിപ്രായ പ്രകടനങ്ങൾ മാത്രം, അലംഭാവം പാടില്ലെന്ന് മുഖ്യമന്ത്രി
author img

By

Published : Mar 22, 2021, 2:49 PM IST

Updated : Mar 22, 2021, 3:10 PM IST

കോട്ടയം: തെരഞ്ഞെടുപ്പ് സർവേ റിപ്പോർട്ടുകൾ അഭിപ്രായ പ്രകടനങ്ങൾ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തകർ അലംഭാവം വരുത്താൻ പാടില്ല. വസ്തുത തുറന്ന് പറയേണ്ടി വരുന്നത് സർവേ റിപ്പോർട്ടിന്‍റെ ഭാഗമെന്നും മുഖ്യമന്ത്രി കോട്ടയത്ത് വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ പലതും വ്യാജമായി സൃഷ്ടിച്ചതാണ്. കേന്ദ്ര ഏജൻസികളെപ്പോലും ആരോപണങ്ങൾ ഉന്നയിക്കാൻ കൂട്ട് പിടിക്കുന്നു. ബിജെപിയും കോൺഗ്രസും നുണക്കഥകൾ ഉണ്ടാക്കുന്നുവെന്നും പിണറായി‌ ആരോപിച്ചു. നിരവധി പ്രതിസന്ധികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സർക്കാർ നേരിട്ടു. ഇതൊക്കെയുണ്ടായിട്ടും വികസനം മുറപോലെ നടന്നു. പ്രകടന പത്രിക മുൻനിർത്തിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തൂക്കു മന്ത്രി സഭയെന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവർത്തകർ അലംഭാവം വരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി

Last Updated : Mar 22, 2021, 3:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.