കോഴിക്കോട്: അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ ജനത പാർട്ടി സിപിഎമ്മുമായി സഹകരിച്ചിരുന്നുവെന്ന് കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർഥി എംടി രമേശ്. ഇത്തരത്തിൽ പണ്ട് പല സഖ്യങ്ങളുമുണ്ടായിരുന്നിരിക്കാം എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇത് പറയുന്നതിൽ ഒരു രാഷ്ട്രീയവുമില്ലെന്നും രമേശ് പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. ബിജെപി എന്നും വിശ്വാസികളുടെ ഭാഗത്തായിരിക്കുമെന്നും അതിന് മുഖ്യമന്ത്രിയുടെ ഔദാര്യം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് നോർത്തിൽ ബിജെപി അട്ടിമറി വിജയം നേടുമെന്നും, മണ്ഡലത്തില്‍ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.