ETV Bharat / elections

പത്തനംതിട്ടയിൽ കൂടുതൽ സ്ത്രീ വോട്ടർമാർ - നിയമസഭ തെരഞ്ഞെടുപ്പ്

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള നിയോജക മണ്ഡലത്തില്‍, കുറവ് റാന്നിയില്‍

voters list  Pathanamthitta  election 2021  നിയമസഭ തെരഞ്ഞെടുപ്പ്  പത്തനംതിട്ട
നിയമസഭ തെരഞ്ഞെടുപ്പ്, പത്തനംതിട്ടയിൽ കൂടുതൽ സ്ത്രീ വോട്ടർമാർ
author img

By

Published : Mar 22, 2021, 7:27 PM IST

പത്തനംതിട്ട : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. വോട്ടര്‍ പട്ടിക പ്രകാരം 10,54,100 സമ്മതിദായകരാണ് ജില്ലയിലുള്ളത്. അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,53,930 സ്ത്രീകളും 5,00,163 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ നിലവില്‍ 80 വയസിന് മുകളിലുള്ള 38,530 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 14,928 വോട്ടര്‍മാരുമുണ്ട്. ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,37,351 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് റാന്നി നിയോജക മണ്ഡലത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.