ETV Bharat / crime

കഞ്ചാവ് കച്ചവടം ചെയ്യുന്നുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; നാല് പേർ അറസ്റ്റിൽ

അഞ്ചൽ കരുകോൺ സ്വദേശിയായ ആഷിക്കിനാണ് (37) മർദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് പേർ ഒളിവിലാണ്.

അഞ്ചൽ  അഞ്ചൽ പൊലീസ്  കഞ്ചാവ്  കഞ്ചാവ് കച്ചവടം ചെയ്യുന്നുവെന്നാരോപണം  യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു  കഞ്ചാവ് കച്ചവടം  കഞ്ചാവ് കച്ചവടമെന്ന് ആരോപണം യുവാവിനെ മർദിച്ചു  young man was beaten for allegedly dealing ganja  young man was beaten  kollam crime news
കഞ്ചാവ് കച്ചവടം ചെയ്യുന്നുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; നാല് പേർ അറസ്റ്റിൽ
author img

By

Published : Nov 23, 2022, 1:22 PM IST

കൊല്ലം: കഞ്ചാവ് കച്ചവടം ചെയ്യുന്നുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. അഞ്ചൽ കരുകോൺ സ്വദേശിയായ ആഷിക്കിനാണ് (37) മർദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരെ അഞ്ചൽ പൊലീസ് കേസ് എടുത്തു. നാല് പേരെ അറസ്റ്റ് ചെയ്‌തു.

കരുകോൺ കുട്ടിനാട് സ്വദേശികളായ മോഹനൻ, നിഷാന്ത്, ദിനേശ്, ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേർ ഒളിവിലാണ്. രാത്രി 12 മണിയോടെ വാഹനം നോക്കുന്നതിനായി പുറത്തിറങ്ങിയ ആഷിക്കിനെ ആറംഗസംഘം തട്ടിക്കൊണ്ടുപോയി സമീപത്തെ തോട്ടത്തിലെത്തിച്ച് വായിൽ ഇല തിരുകി റബർ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

മർദനമേറ്റ ആഷിക്കിന്‍റെ പ്രതികരണം

ആഷിക്കിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. ശരീരത്തിൽ വിവിധ ഇടങ്ങളിൽ അടികൊണ്ട് പൊട്ടിയ പാടുകളുണ്ട്. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.