പത്തനംതിട്ട: തിരുവല്ലയില്‍ വയോധികയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പ്രം കോച്ചാരി സ്വദേശി മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മയേയാണ് (83) മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് സംഭവം.
കിടപ്പ് മുറിക്കുള്ളില്‍ തീപ്പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.