ലക്‌നൗ : യുപിയിലെ ഗാസിയബാദില്‍ ഓട്ടോ റിക്ഷയില്‍ കറങ്ങി മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍. അശ്വനി, അങ്കിത്ത്, സൂരജ്, സഞ്ജയ് എന്നിവരാണ് ഗാസിയബാദ് പൊലീസിന്‍റെ പിടിയിലായത്.
Also Read:കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 75 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
ഓട്ടോറിക്ഷയില്‍ ആളെ കയറ്റി അവരില്‍ നിന്നും പണം തട്ടുന്നതാണ് ഇവരുടെ രീതി. ലിങ്ക് റോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡിസംബര്‍ 20ന് ഒരു ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ സംഘം കൊള്ളയടിച്ചിരുന്നു.
സംഘം സഞ്ചിരിച്ച ഓട്ടോയുടെ നമ്പര്‍വച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.