ലഖ്‌നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ 42 കിലോയിലധികം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കഞ്ചാവ് കാറിൽ കടത്താൻ ശ്രമിക്കവെ ആണ് അലിഗഢ് സ്വദേശികളായ മുകേഷ്, ചന്ദ്രവീർ എന്നിവർ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 5 ലക്ഷത്തോളം രൂപ വിലവരും.
ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖ് പ്രദേശത്ത് ഒരു കിലോ കഞ്ചാവുമായി അലിഗഢ് സ്വദേശിയായ കുൽദീപ് എന്നയാളും പിടിയിലായി. മൂന്നുപേർക്കെതിരെയും നാർക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട് പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.