കണ്ണൂർ: കണ്ണൂർ ജില്ല ട്രഷറിയിൽ ലക്ഷങ്ങളുടെ വെട്ടിപ്പെന്ന് കണ്ടെത്തല്‍. വിജിലൻസ് പരിശോധനയിലാണ് വെട്ടിപ്പ് പുറത്തു വന്നത്. സർക്കാർ ബില്ലുകൾ അടക്കം വെട്ടിച്ചതായാണ് കണ്ടെത്തല്‍.
തട്ടിപ്പിന് പിന്നിൽ സീനിയർ അക്കൗണ്ടന്‍റാണെന്നും 2016 മുതല്‍ തട്ടിപ്പ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. സർക്കാർ പദ്ധതികളില്‍ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട പണം, കർഷക തൊഴിലാളി ആനുകൂല്യം, എച്ച്ഡിസി ആനുകൂല്യം, കൈത്തറി മൃഗ സംരക്ഷണ ദുരിതതശ്വാസം, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേ റിവിഷൻ അരിയർ തുടങ്ങിയവ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി തിരിമറി നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.