തൃശൂര്‍: യൂണിഫോം തയ്ക്കുന്നതിനായി അളവെടുക്കാനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തയ്യല്ക്കാരന് 17 വര്‍ഷം തടവും 25,000 രൂപ പിഴയും. തളിക്കുളം കാളിദാസാ നഗര്‍ സ്വദേശി രാജനെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് പോക്സോ കേസ് കോടതി ശിക്ഷിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം.
യൂണിഫോമിന്റെ അളവെടുക്കാൻ പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാടാനപ്പള്ളി പൊലീസിൽ പരാതി നല്കി. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.