തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ട അക്രമികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മുഖ്യപ്രതി മോത്ത് മോനിഷ് എന്നയാളെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്.
എന്നാൽ രണ്ടാമന്‍റെ ചിത്രം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ശേഖരിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതര സംസ്ഥാനക്കാരായ ആറംഗ സംഘം മോഷണം ലക്ഷ്യം വച്ച് സംസ്ഥാനത്ത് തമ്പടിച്ചതായാണ് പൊലീസിന്‍റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യത്തിൽ സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാളാണ് മനിഷ്. ഇയാള്‍ക്കൊപ്പം ഒരു സ്‌ത്രീ താമസിച്ചിരുന്നതായും ഇവര്‍ക്കൊപ്പം ഇയാള്‍ രക്ഷപ്പെട്ടതായുമാണ് പൊലീസിന് ലഭിച്ച വിവരം.
പ്രതികള്‍ താമസിച്ചിരുന്ന സ്ഥലം പൊലീസ് പരിശോധിച്ചു. ഇവിടെ നിന്ന് ഇവരുടെ വിലാസം പൊലീസ് കണ്ടെത്തി. എന്നാല്‍ ഇത് ശരിയായ മേൽവിലാസമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രതികളുടെ പക്കല്‍ ഉണ്ടായിരുന്ന തോക്ക് യഥാര്‍ഥമാണോ എന്ന് കണ്ടെത്താനായിട്ടില്ല.
Read more: ഇടപ്പഴഞ്ഞിയില്‍ മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ട സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു