ETV Bharat / crime

തന്ത്രപരമായി പ്രവേശിച്ച് കിടപ്പുമുറിയില്‍ നിന്ന് താക്കോലെടുത്ത് മോഷണം ; എറണാകുളത്ത് 25 പവൻ സ്വർണവും 41,000 രൂപയും കവര്‍ന്നു

കിടപ്പ്‌ മുറിയിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് അലമാര തുറന്നാണ് മോഷ്ടാവ് സ്വർണവും പണവും മോഷ്ടിച്ചത്

theft in ernakulam malayatoor  gold and cash lost  എറണാകുളം മലയാറ്റൂരില്‍ മോഷണം  സ്വര്‍ണവും പണവും കവര്‍ന്നു
എറണാകുളം മലയാറ്റൂർ കൊറ്റമത്ത് വീട്ടിൽ മോഷണം;25 പവൻ സ്വർണ്ണവും 41,000 രൂപയും കവര്‍ന്നു
author img

By

Published : Jan 1, 2022, 4:03 PM IST

Updated : Jan 1, 2022, 4:09 PM IST

എറണാകുളം : എറണാകുളം മലയാറ്റൂർ കൊറ്റമത്ത് വീട്ടിൽ മോഷണം. ഔസേപ്പ് മാത്യുവിൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 25 പവൻ സ്വർണവും 41,000 രൂപയുമാണ് മോഷണം പോയത്‌. വീടിൻ്റെ പുറകുവശത്തെ വാതിലിൻ്റെ ഓടാമ്പൽ മാറ്റിയാണ് കള്ളന്‍ അകത്ത്‌ കയറിയത്‌.

കിടപ്പ്‌ മുറിയിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് അലമാര തുറന്നാണ് മോഷ്ടാവ് സ്വർണവും പണവും മോഷ്ടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ 2 നും 3 നും ഇടയിലാണ്‌ മോഷണം നടന്നതെന്ന്‌ കരുതുന്നു. വീട്ടുകാർ ഉറങ്ങിക്കിടന്ന സമയത്താണ് മോഷണം നടന്നത്.

തന്ത്രപരമായി പ്രവേശിച്ച് കിടപ്പുമുറിയില്‍ നിന്ന് താക്കോലെടുത്ത് മോഷണം ; എറണാകുളത്ത് 25 പവൻ സ്വർണവും 41,000 രൂപയും കവര്‍ന്നു

ALSO READ:സർക്കാർ ഉദ്യോഗസ്ഥയുടെ ചിത്രം അശ്‌ളീലമായി മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു; പ്രധാന പ്രതി അറസ്റ്റില്‍

മലയാറ്റൂരിലെ വേറെ രണ്ട് വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്‌. എന്നാൽ ഒരൂ വീട്ടിൽ നിന്ന് 500 രൂപ മാത്രമാണ് കവര്‍ന്നത്. മറ്റൊരു വീടിൻ്റെ വാതിൽ പൊളിക്കാൻ ശ്രമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Jan 1, 2022, 4:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.