ETV Bharat / crime

സി പി ഐ നേതാവിന്‍റെ വീട്ടിൽ മോഷണം: പണവും മൊബൈൽഫോണും രേഖകളും നഷ്‌ടപ്പെട്ടു

രാജകുമാരി ദൈവമാതാ പള്ളിക്ക് സമീപമാണ് മോഷണം നടന്നത്. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു

മോഷണം  സി പി ഐ നേതാവിന്‍റെ വീട്ടിൽ മോഷണം  രാജകുമാരി ദൈവമാതാ പള്ളിക്ക് സമീപം മോഷണം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  theft  kerala news  malayalam news  Theft at CPI leader house  Theft near the Princess Mother Church  thft at idukki
സി പി ഐ നേതാവിന്‍റെ വീട്ടിൽ മോഷണം: പണവും മൊബൈൽഫോണും രേഖകളും നഷ്‌ടപ്പെട്ടു
author img

By

Published : Oct 24, 2022, 8:12 AM IST

ഇടുക്കി: രാജകുമാരി ദൈവമാതാ പള്ളിക്ക് സമീപം മോഷണം. ഞായറാഴ്‌ച(ഒക്‌ടോബർ 23) പുലർച്ചെ മൂന്ന് മണിയോടെയാണ് രാജകുമാരി ദേവമാതാ പള്ളിക്ക് സമീപം സി പി ഐ നേതാവ് പി സ് നെപ്പോളിയന്‍റെ വീട്ടിൽ മോഷണം നടന്നത്. പിൻവശത്തെ കതക് കുത്തി തുറന്നാണ് മോഷ്‌ടാവ് അകത്ത് കയറിയത്.

സി പി ഐ നേതാവിന്‍റെ വീട്ടിൽ മോഷണം: പണവും മൊബൈൽഫോണും രേഖകളും നഷ്‌ടപ്പെട്ടു

അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും മൂന്ന് മൊബൈൽ ഫോണും പതിനാറായിരം രൂപയും മേശപ്പുറത്ത് ഇരുന്ന താലിമാലയും മോഷ്‌ടാവ് കവർന്നു. രേഖകളും ഫോണും നശിപ്പിച്ച ശേഷം സമീപത്തെ കൃഷിയിടത്തിൽ ഉപേക്ഷിച്ചിട്ടുണ്ട്. രാവിലെ ഉറക്കമുണർന്നപ്പോഴാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്.

രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തി തെളിവ് എടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു. മോഷ്‌ടാവിന്‍റെ എന്ന് കരുതുന്ന ഒരു ഷർട്ടും സമീപത്ത് നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ സി സി റ്റി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.