ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടിയില്‍ ദമ്പതികളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പേത്തൊട്ടി സ്വദേശി പാണ്ഡ്യരാജ് (40) ഭാര്യ ശിവരഞ്ജിനി (33) എന്നിവരെയാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്‌ച ഉച്ച കഴിഞ്ഞ് മരുന്ന് വാങ്ങാനായി ഇരുവരും വീട്ടില്‍ നിന്നിറങ്ങിയതാണ്.
രാത്രിയായിട്ടും ഇവര്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ ബന്ധു വീടുകളിലടക്കം വ്യാഴാഴ്‌ച അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള ഏലതോട്ടത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്യാണം കഴിഞ്ഞ് ഒന്‍പത് വര്‍ഷമായിട്ടും മക്കളുണ്ടാകാത്ത വിഷമത്തിലായിരുന്ന ഇരുവരെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ ഇടുക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
also read: പീച്ചി അണക്കെട്ട് കാണാനെത്തിയ വിദ്യാര്‍ഥി വെള്ളത്തില്‍ വീണ് മരിച്ചു