ETV Bharat / crime

സുഹൃത്തുമായി ലെസ്‌ബിയന്‍ ബന്ധം ; കൗണ്‍സിലിങ്ങിന് ശേഷം വീട്ടുകാര്‍ക്കൊപ്പം മടങ്ങാനിരിക്കെ പൊലീസ് സ്‌റ്റേഷനില്‍ ആത്മഹത്യാശ്രമം - നങ്കവല്ലി

തമിഴ്‌നാട് ധര്‍മപുരിയില്‍ സുഹൃത്തുമായുള്ള ലെസ്‌ബിയന്‍ ബന്ധത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങി പെണ്‍കുട്ടി. തിരികെയെത്തിച്ച് കൗണ്‍സിലിങ്ങിന് ശേഷം വീട്ടുകാര്‍ക്കൊപ്പം മടങ്ങാനിരിക്കെ പൊലീസ് സ്‌റ്റേഷനില്‍ ആത്മഹത്യാശ്രമം

Tamilnadu  Dharmapuri  lesbian relationship  Police station  ലെസ്‌ബിയന്‍  പെണ്‍സുഹൃത്തുമായി ലെസ്‌ബിയന്‍ ബന്ധം  പൊലീസ്  ആത്മഹത്യാശ്രമം  ധര്‍മപുരി  തമിഴ്‌നാട്  ധരണ്യ  നങ്കവല്ലി  സബില
പെണ്‍സുഹൃത്തുമായി ലെസ്‌ബിയന്‍ ബന്ധം; കൗണ്‍സിലിങിന് ശേഷം വീട്ടുകാര്‍ക്കൊപ്പം മടങ്ങാനിരിക്കെ പൊലീസ് സ്‌റ്റേഷനില്‍ ആത്മഹത്യാശ്രമം
author img

By

Published : Nov 10, 2022, 4:36 PM IST

Updated : Nov 10, 2022, 6:05 PM IST

ധര്‍മപുരി (തമിഴ്‌നാട്): സുഹൃത്തുമായുള്ള ലെസ്‌ബിയന്‍ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പൊലീസ്‌ സ്‌റ്റേഷനിലെ ശുചിമുറിയില്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് പെണ്‍കുട്ടി. കോയമ്പത്തൂര്‍ ടൈറ്റില്‍ പാര്‍ക്കില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന ധരണ്യ (22) ആണ് ഇന്നലെ (09-11-2022) പെണ്ണഗരം ആള്‍ വുമണ്‍ പൊലീസ് സ്‌റ്റേഷനിലെ കൗണ്‍സിലിങ്ങിനിടെ ശുചിമുറിയില്‍ ചെന്ന് കയ്യിലൊളിപ്പിച്ച ബ്ലേഡ് കൊണ്ട് കഴുത്തും ഇടതുകൈത്തണ്ടയും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി നിലവില്‍ ചികിത്സയിലാണ്.

നങ്കവല്ലി പ്രൈവറ്റ് കോളജില്‍ ബിഎസ്‌സി ബയോ ടെക്‌നിക്കലില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് കോളജിലെ അതേ ഡിപ്പാര്‍ട്ട്മെന്‍റില്‍ സബിലയും പ്രവേശനം നേടുന്നത്. കോളജ് ദിനങ്ങള്‍ക്കിടെ ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നു. ഇത് മനസ്സിലാക്കിയ സബിലയുടെ വീട്ടുകാര്‍ ഇവരെ കോളജില്‍ പറഞ്ഞയക്കാതെ രണ്ടുമാസത്തോളം വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് കഴിഞ്ഞമാസം 30 നാണ് സബില ധരണ്യയെ കാണാന്‍ വീടുവിട്ട് കോയമ്പത്തൂരിലേക്ക് പോകുന്നത്.

തുടര്‍ന്നാണ് തന്‍റെ മകള്‍ സബില (21)യെ കാണാനില്ലെന്നറിയിച്ച് പെണ്ണഗരം ഏര്‍ക്കോല്‍പട്ടി ശിവപ്രകാശ് പൊലീസില്‍ പരാതി നല്‍കുന്നത്. പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സബിലയെ ധരണ്യയാണ് കോയമ്പത്തൂരിലേക്ക് കൂട്ടികൊണ്ടുപോയതെന്ന് മനസിലാക്കുന്നത്. പിന്നീട് ഇരുവരെയും പെണ്ണഗരം ആള്‍ വുമണ്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ഇന്‍സ്‌പെക്‌ടര്‍ വന്മതിയുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കി. എന്നാല്‍ തങ്ങളെ വേര്‍പിരിക്കാനാകില്ലെന്നും ഒരുമിച്ച് ജീവിക്കാന്‍ ഒരുങ്ങുകയാണെന്നും ഇരുവരും അറിയിച്ചു.

എന്നാല്‍ കൗണ്‍സിലിങ്ങിന് ശേഷം ഇവരെ മാതാപിതാക്കള്‍ക്കൊപ്പം മടക്കി അയക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഈ സമയത്ത് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലേക്ക് പോയ ധരണ്യ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തും ഇടതുകൈത്തണ്ടയും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Last Updated : Nov 10, 2022, 6:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.