ETV Bharat / crime

ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് ബാര്‍ ജീവനക്കാരുടെ മര്‍ദനമേറ്റെന്ന് സംശയം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ബാര്‍ ജീവനക്കാര്‍ ഇയാളെ മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശൃങ്ങള്‍ പൊലീസിന് ലഭിച്ചു

അന്യ സംസ്ഥാന തൊഴിലാളി മരിച്ചത് ബാര്‍ ജീവനക്കാരുടെ മര്‍ദനമേറ്റെന്ന് സംശയം  അന്യ സംസ്ഥാന തൊഴിലാളി  അന്യ സംസ്ഥാന തൊഴിലാളി cjf;d;g  ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചു  കൊല്ലം കുണ്ടറ  death of another state worker
അന്യ സംസ്ഥാന തൊഴിലാളി മരിച്ചത് ബാര്‍ ജീവനക്കാരുടെ മര്‍ദനമേറ്റെന്ന് സംശയം
author img

By

Published : May 6, 2022, 5:31 PM IST

കൊല്ലം: കുണ്ടറയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് ബാര്‍ ജീവനക്കാരുടെ മര്‍ദനമേറ്റതിനെ തുടര്‍ന്നെന്ന് സംശയം. മുക്കടയിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായ മഹാരാഷ്ട്ര മുംബൈ സ്വദേശി പര്‍ബീന്‍ രാജു പരിയാറാണ് (22) മരിച്ചത്. സംഭവത്തില്‍ മൂന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ബാര്‍ അടയ്ക്കുന്ന സമയത്താണ് പര്‍ബീന്‍ മദ്യപിക്കാനെത്തിയത്. അതുകൊണ്ട് ബാറിനകത്ത് കടക്കാന്‍ ജീവനക്കാര്‍ സമ്മതിക്കാത്തത് വാക്ക് തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് ബാര്‍ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ച പര്‍ബീനെ പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നു.

അവശനിലയിലായ പര്‍ബീനെ ജീവനക്കാർ റോഡിൽ കിടത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കുണ്ടറ താലൂക്ക് ആശുപത്രിയിച്ചു. തുടര്‍ന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സക്കിടെ വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക് ഇയാള്‍ മരിക്കുകയും ചെയ്‌തു.

ബാര്‍ ജീവനക്കാര്‍ മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണം മര്‍ദനമാണെന്ന് പറയാന്‍ കഴിയൂവെന്നും പൊലീസ് അറിയിച്ചു.

also read: ശ്രീനിവാസന്‍ വധക്കേസ് പ്രതികള്‍ ഉപയോഗിച്ച ബൈക്കിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.