ETV Bharat / crime

പയ്യോളിയില്‍ ബിഎഡ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - 23 year old women found dead in payyoli

ഞായറാഴ്‌ച (29.05.22) ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. കിടപ്പു മുറിയുടെ ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ കുറിപ്പും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

Clt  suicide news from payyoli  പയ്യോളിയില്‍ ബിഎഡ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  bed student from payyoli committed to suicied  23 year old women found dead in payyoli  അയനിക്കാട് കുരിയാടി താരേമ്മൽ കെടി രാജന്‍റെ മകൾ അഭിരാമി യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
പയ്യോളിയില്‍ ബിഎഡ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : May 29, 2022, 10:29 PM IST

പയ്യോളി: ബിഎഡ് വിദ്യാർഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുരിയാടി താരേമ്മൽ കെ.ടി രാജന്‍റെ (കോൺട്രാക്‌ടർ) മകൾ അഭിരാമിയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഗവ. ബിഎഡ് കോളജ് വിദ്യാർഥിനിയാണ് അഭിരാമി.

ഇന്ന് (29.05.22) ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ആത്മഹത്യ കുറിപ്പും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോൾ, പിന്നെ കഴിച്ചോളാം എന്നു പറഞ്ഞ് അഭിരാമി കിടപ്പുമുറിയിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് അമ്മ വന്നു വിളിച്ചപ്പോൾ ശബ്‌ദമൊന്നും കേൾക്കാത്തതിനെ തുടര്‍ന്ന് അയൽക്കാരെ അറിയിക്കുകയായിരുന്നു.

അയല്‍ക്കാരെത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് അഭിരാമിയെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കൊയിലാണ്ടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: അമ്പിളി. മാതാവ്: സവിത.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.