ETV Bharat / crime

പോക്സോ കേസിൽ റെക്കോഡ് ശിക്ഷ;142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും - ലൈംഗിക അതിക്രമം

പ്രതി കുട്ടിയുടെയും കുടുംബത്തിന്‍റെയും കൂടെയാണ് താമസിച്ചിരുന്നത്. ഇയാള്‍ കുട്ടിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. തിരുവല്ല സ്വദേശി ആനന്ദനെയാണ് (41) ശിക്ഷിച്ചത്.

pta pocso  sexual harassement case in Pathanmthitta  പോക്സോ കേസിൽ റെക്കോർഡ് ശിക്ഷ  ലൈംഗിക അതിക്രമം  പത്തനംതിട്ട വാര്‍ത്തകള്‍
പോക്സോ കേസിൽ റെക്കോർഡ് ശിക്ഷ;142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും
author img

By

Published : Sep 30, 2022, 10:42 PM IST

പത്തനംതിട്ട : പത്തുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിന് 142 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപയും ശിക്ഷ വിധിച്ചു. തിരുവല്ല സ്വദേശി ആനന്ദനെയാണ് (41) ശിക്ഷിച്ചത്. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(പ്രിൻസിപ്പൽ പോക്സോ കോടതി ) ആണ് വിധി പ്രഖ്യാപിച്ചത്. 2019 മാര്‍ച്ച് 18നാണ് കേസിനാസ്‌പദമായ സംഭവം.

പ്രതി കുട്ടിയുടെയും കുടുംബത്തിന്‍റെയും കൂടെയാണ് താമസിച്ചിരുന്നത്. ഇയാള്‍ കുട്ടിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കാണ് 5 ലക്ഷം രൂപ പിഴ ചുമത്തിയത്. പിഴയടക്കാതിരുന്നാല്‍ മൂന്ന് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ഹരിലാൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.